സ്മാഷ് കമ്പളക്കാട് സംഘടിപ്പിച്ച അഖില വയനാട് ബി ലെവൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

സ്മാഷ് കമ്പളക്കാട് സംഘടിപ്പിച്ച അഖില വയനാട് ബി ലെവൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു. മൂന്നു ദിവസം നീണ്ടുനിന്ന മത്സരത്തിൽ മാസ്റ്റേഴ്സ്, മെൻസ് എന്നിനങ്ങളിലായി ജില്ലയിൽ നിന്നും 55 ടീമുകൾ പങ്കെടുത്തു. മത്സരങ്ങൾ മൊയ്തു കെ (ചെയർമാൻ, സ്മാഷ് ക്ലബ്ബ് കമ്പളക്കാട്)ഉദ്ഘാടനം ചെയ്തു. മാസ്റ്റേഴ്സ് ഡബിൾസിൽ ഷബീർ – നൗഷാദ് ടീം ഒന്നാം സ്ഥാനവും ഹഫീസ- ട്രിവിൻ ടീം രണ്ടാം സ്ഥാനവും നേടി. മെൻസ് ഡബിൾസിൽ നൗഷാദ് – ആഷിഖ് ടീം ഒന്നാം സ്ഥാനവും ഷബീർ – സജീർ ടീം രണ്ടാം സ്ഥാനവും നേടി.
വിജയികൾക്കുള്ള സമ്മാനദാനം മൊയ്‌ദു കെ (ചെയർമാൻ, സ്മാഷ് കമ്പളക്കാട് ), . മുരളീധരൻ കെ പി (കൺവീനർ, സ്മാഷ് കമ്പളക്കാട് ), ഹാരിസ് ഇ(ട്രസ്റ്റീ, സ്മാഷ് കമ്പളക്കാട് ) എന്നിവർ നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഷൂവില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന എം.ഡി.എം.എ.യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
Next post മെഡിക്കല്‍ കോളേജ് -മടക്കിമലയിലേക്ക് മാറ്റാനുളള സമരമുറകള്‍ സംശയാസ്പദം: ഉദയ വായനശാല കൊയിലേരി
Close

Thank you for visiting Malayalanad.in