മിഷൻ ഡ്രീംസ്‌ മിസ് ഇന്ത്യ 2022: ഫൈനൽ ലിസ്റ്റിൽ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായി ജൊവാന ജുവൽ

മാനന്തവാടി: മിഷൻ ഡ്രീംസ്‌ മിസ് ഇന്ത്യ 2022 ഫൈനൽ ലിസ്റ്റിൽ മാനന്തവാടി സ്വദേശിനിയും. മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനി ജൊവാന ജുവലാണ് കേരളത്തെ പ്രതിനിധീകരിച്ചുള്ള മത്സരാർഥി. മിഷൻ ഡ്രീംസ്‌ മിസ് ഇന്ത്യ 2022 വേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയാണ് ജൊവാന. വൈൽഡ് കാർഡ് എൻട്രിയിലൂടെ വിർച്വൽ ഓഡിഷൻ വഴി മിഷൻ ഡ്രീംസ്‌ മിസ്സ്‌ ഇന്ത്യ 2022 മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഫോട്ടോ, ക്രിയേറ്റിവിറ്റി, വീഡിയോ പ്രസൻ്റേഷൻ തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ പങ്കെടുത്താണ് ജൊവാന അവസാന മത്സരാർഥികളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടത്. ഒണ്ടയങ്ങാടി അനുഗ്രഹ് വില്ലയിൽ മിനേഷ് കുമാറിൻ്റെയും അനുവിൻ്റെയും മകളാണ്. മിഷൻ ഡ്രീംസ്‌ മിസ്സ്‌ ഇന്ത്യ 2022 ഫൈനൽ മത്സരം ഡിസംബർ 21മുതൽ 24 വരെ കൊൽക്കൊത്തയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജലജീവൻ മിഷൻ പദ്ധതി ; കേന്ദ്ര സംഘം സന്ദർശനം നടത്തി
Next post അർഹതയുള്ളവരുടെ ലിസ്റ്റ് അട്ടിമറിച്ച് നിയമനശ്രമം: ഉദ്യോഗാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു
Close

Thank you for visiting Malayalanad.in