പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം  കണ്ടെത്തി

ചേരിയംകൊല്ലി: പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അഞ്ചുകുന്ന് വെള്ളരിവയലിന് സമീപം പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വെള്ളരിവയൽ മാങ്കാണി ബാലൻ്റെയും ശാരദയുടേയും മകൻ രതിൻ (24) ൻ്റെ മൃതദേഹമാണ് പനമരം പുഴയിൽ നിന്നും കണ്ടെത്തിയത്‌. രാവിലെ മുതൽ മാനന്തവാടി അഗ്നിശമന സേനയും പനമരം സി എച്ച് റെസ്ക്യു ടീമും തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് സി എച്ച് റെസ്ക്യു ടീമംഗങ്ങൾ മൃതദേഹം കണ്ടെത്തുകയായിരുന്നു.വെള്ളമുണ്ട പോലീസ് ഇൻസ്പെക്ടർ സുരേഷ് ബാബു, പനമരം എസ് ഐ എം.കെ റസാഖ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. ഓട്ടോ ഡ്രൈവറായ രതിൻ ഇന്നലെ രാത്രി 7 മണിയോടെ സഹോദരിക്ക് ആത്മഹത്യ സൂചന നൽകി രാത്രി 7 മണിക്ക് വീഡിയോ അയച്ചിരുന്നു. പിന്നീടാണ് ഇദ്ധേഹത്തെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ പുഴയരികിൽ രതിൻ്റെ ഓട്ടോറിക്ഷ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പനമരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സി.പി.എമ്മിൽ ജാതി വിവേചനമെന്ന് ആക്ഷേപം: ബിജു കാക്കത്തോട് പാർട്ടി വിട്ടു
Next post മെഡിക്കൽ കോളേജെന്നത് വയനാട്ടുകാരുടെ സ്വപ്നം; യാഥാർത്യമാക്കുമെന്ന് സുഹൃത്തിന് വാക്കു നൽകിയെന്ന് പ്രിയങ്ക
Close

Thank you for visiting Malayalanad.in