കൽപ്പറ്റ: ചുണ്ടേൽ ആനപ്പാറയിലെ കടുവാ കുടുംബത്തെ പിടികൂടാനുള്ള ദൗത്യത്തിന് പേരിട്ടു. ഓപ്പറേഷൻ റോയൽ സ്ട്രൈപ്സിന് നേതൃത്വം കൊടുക്കാൻ ഉന്നത ഉദ്യോഗസ്ഥ സംഘം വയനാട്ടിലെത്തി. ദൗത്യം വിജയിച്ചാൽ രാജ്യത്തിന്റെ പ ചരിത്രത്തിലാദ്യമെന്ന് വനം വകുപ്പ്. ദൗത്യം ഏറെ വെല്ലുവിളി നിറഞതെന്നും വനം വകുപ്പധികൃതർ. എട്ട് വയസ് പ്രായമായ അമ്മ കടുവക്കൊപ്പം മൂന്ന് കുട്ടികളാണ് ചുണ്ടേൽ ആനപ്പാറയിൽ കൊല്ലി പ്രദേശത്ത് തമ്പടിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഡിസംബറിൽ വയനാട് ചുരത്തിലാണ് ഇവയെ ആദ്യമായി കാണുന്നത്. ഇപ്പോൾ കുഞ്ഞുങ്ങൾ വളർന്ന് ഒരു വയസ് പ്രായമായെങ്കിലും സ്വന്തമായി ഇര തേടാൻ പ്രാപ്തിയായിട്ടില്ല. രാജ്യത്ത് ഇതിന് മുമ്പ് കർണാടകയിലെ മൈസൂര്‍ ഡിവിഷനിലാണ് സമാനമായ രീതിയിൽ അമ്മ കടുവയെയും കുഞ്ഞുങ്ങളെയും കൂട്ടിലാക്കിയിട്ടുള്ളതെങ്കിലും മൂന്ന് കുഞ്ഞുങ്ങളെയടക്കം പിടികൂടുന്ന ദൗത്യം രാജ്യത്ത് ഇതാദ്യമാണ്. അതുകൊണ്ട് തന്നെ ലോക ശ്രദ്ധ പതിയുമെന്നുള്ളതിനാൽ അതീവ സൂക്ഷ്മതയോടെയും ക്ഷമയോടെയുമാണ് ദൗത്യം നടപ്പിലാക്കുന്നതെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ.രാമൻ പറഞ്ഞു. ഓപ്പറേഷൻ റോയൽ സ്ട്രൈപ്പ്സ് എന്ന് പേരിട്ട ഈ ദൗത്യത്തിന് വളരെ വിദഗ്ധരായ ഉദ്യോഗസ്ഥരാണ് നേതൃനിരയിൽ ഉള്ളത്.
ചുണ്ടേൽ ആനപ്പാറയിലെ കടുവാ ദൗത്യത്തിന് നേതൃത്വം വഹിക്കാൻ ഉത്തര മേഖല സി സി എഫ്. കെ.എസ്. ദീപ, ഫോറസ്റ്റ് വെറ്റിറിനറി സർജൻ ഡോ. അരുൺ സക്കറിയ തുടങ്ങിയ ഉയർന്ന ഉദ്യോഗസ്ഥർ ചുണ്ടേലിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...