ആശുപത്രി കെട്ടിടത്തിൻ്റെ സ്ലാബ് തകർന്ന് വീണ് രണ്ട് പേർക്ക് പരിക്ക്.

കൽപ്പറ്റ: ഗവ. ആയുർവ്വേദ ആശുപത്രിയിൽ പ്രധാന കെട്ടിടത്തോട് ചേർന്ന കോൺക്രീറ്റ് സ്ലാബും കോണിയും പൊളിച്ച് നീക്കുന്നതിനിടെ തകർന്ന് വീണ് രണ്ട് പേർക്ക് പരിക്ക്. എമിലി സ്വദേശി വർക്കി ( 50 )യുടെ കാലിന് ഗുരുതരായി പരിക്കേറ്റു. താഴേമുട്ടിൽ സ്വദേശി ബിജു എന്ന തൊഴിലാളിക്കും പരിക്കുണ്ട്. ഇരുവരെയും ഫയർ ഫോഴ്സെത്തി കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചു.ഇന്ന് രാവിലെയാണ് സംഭവം. വൻ അപകടമാണ് ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി ഗ്രീൻസ് നാച്ചുറൽസ് പ്രവർത്തനമാരംഭിച്ചു
Next post കുട്ടികൾക്കായി ജില്ലാതല ജൂനിയർ ചെസ്സ് ടൂർണ്ണമെൻ്റ്
Close

Thank you for visiting Malayalanad.in