സർക്കാരിൻ്റെ കൊള്ള കണക്കിനെതിരെ ലീഗ് പ്രതിഷേധം

സുൽത്താൻബത്തേരി: നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു വയനാട്ടിലെ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ പേരിൽ വ്യാജ കണക്കുകൾ പുറത്തുവന്നതിനെതിരെ സുൽത്താൻബത്തേരി ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കണക്കുകളാണ് ദുരിതാശ്വാസനിധിയുടെ പേരിൽ ഇപ്പോൾ പുറത്തുവരുന്നത് വ്യക്തവും സുതാര്യവുമായ കണക്കുകൾ പുറത്തുകൊണ്ടുവന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ മുന്നറിയിപ്പു നൽകി ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി പി അയ്യൂബ് നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ അസൈനാർ, സെക്രട്ടറി സി കെ ഹാരിഫ്, വി ഉമർ ഹാജി, കെ നൂറുദ്ദീൻ, എം.എ. ഉസ്മാൻ, സമദ് കണ്ണീയൻ,ഇബ്രാഹിം തൈത്തൊടി, അഡ്വക്കേറ്റ് മുനവ്വർ സാദത്ത്, എന്നിവർ സംസാരിച്ചു. ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ റിയാസ് കൂടൽ, കെ.പി. അസ്കർ, പി മൊയ്തീൻകുട്ടി, അഹമ്മദ് കുട്ടി കണ്ണിയൻ, സി.കെ. മുസ്തഫ, മുനീർവാകേരി, റിയാസ് കല്ലൂവയൽ,എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു
Next post കണ്ണിൽ നിന്ന് ആറും പത്തും സെന്റിമീറ്റർ നീളമുള്ള വിരകളെ നീക്കം ചെയ്ത്  ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്.
Close

Thank you for visiting Malayalanad.in