ഡൽഹി: സി.പി.എം. ദേശീയ സെക്രട്ടറിസീതാറാം യെച്ചൂരി അന്തരിച്ചു.72 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു . സി.പി.എമ്മിൻ്റെ വിദ്യാർത്ഥി സംഘടനയായ എസ് .എഫ് .ഐ .യിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സീതാറാം യെച്ചൂരി 1992 മുതൽ 32 വർഷം സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്ന് തവണ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.രാജ്യത്തെ കറകളഞ്ഞ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും കർമ്മനിരതനായ സഖാവായിരുന്നു. വയനാട് ഉൾപ്പടെ പ്രാദേശിക രാഷ്ട്രീയം മുതൽ ദേശീയ രാഷ്ട്രീയം വരെ ഇടത് നിലപാടിലുറച്ച് സമവായ ആശയങ്ങളിലൂടെയും പ്രക്ഷോഭ പാതയിലൂടെയും പാർട്ടിയെയും പ്രവർത്തകരെയും നയിച്ചു. നിലവിൽ ഇന്ത്യാ മുന്നണി പ്രധാന നേതാക്കളിലൊരാളായി മാറി. ഇടത് നയങ്ങൾക്കിടയിലും വർഗീയതക്കെതിരെയുള്ള പോരാട്ടത്തിൽ വലതുപക്ഷ രാഷ്ട്രീയ നേതാക്കളുമായി സമരസപ്പെട്ടും കുത്തകകൾക്കെതിരെയും ആഗോളവൽക്കരണ – ഉദാര വൽക്കരണ നയങ്ങൾക്കെതിരെയും സ്വകാര്യവൽക്കരണത്തിനെതിരെയും സന്ധിയില്ലാ സമരം ചെയ്തു. ന്യൂമോണിയ ബാധിച്ച് ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. രാജ്യത്തെ മുതിർന്ന നേതാക്കളെല്ലാം അദ്ദേഹത്തിൻ്റെ ദേഹ വിയോഗത്തിൽ അനുശോചിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....