ഹോംസ്റ്റയിൽ ചീട്ടുകളി: 14 പേരെ പിടികൂടി, മൂന്ന് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു

ബത്തേരി: ഹോംസ്റ്റയിൽ വെച്ച് ചീട്ടുകളിച്ച 14 പേരെ ബത്തേരി പോലീസ് പിടികൂടി. ഇവരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയും ചീട്ടുകളും പോലീസ് പിടിച്ചെടുത്തു. തമിഴ്നാട്, പന്തല്ലൂർ അമ്പലമൂല കാർത്തിക വീട്ടിൽ എൻ.എസ് ശ്രീജിത്ത്(42), ശ്രീമധുര, ഗുഡല്ലൂർ, ആലി പറമ്പിൽ വീട്ടിൽ അൻവർ സലിം(51), മൂലങ്കാവ്, കുപ്പാടി, പുഞ്ചയിൽ വീട്ടിൽ പി. സുനിൽ(34), മേപ്പാടി കുന്നമംഗലംകുന്ന്, നാലകത്ത് വീട്ടിൽ, നൗഷാദ്(44), അമ്പലവയൽ, ആയിരംകൊല്ലി, പുത്തൻവീട്ടിൽ പി.എ. അബ്ബാസ്(64), ഇരുളം മണൽവയൽ, നെഞ്ച്ശേരിയിൽ എൻ.കെ. സുകുമാരൻ(57), മൂലങ്കാവ്, കുപ്പാടി, തോട്ടു ചാലിൽവീട്ടിൽ അരുൺ ടി. തോമസ്(34), പുൽപ്പള്ളി, പാടിച്ചിറ, മൈലാടുംപാറവീട്ടിൽ ടോമി(59), നെല്ലിമാളം, മുതിരകൊല്ലി, മുറിക്കൽവീട്ടിൽ, എം.ഒ. അശോകൻ(55), പുൽപ്പള്ളി, താഴെയങ്ങാടി ആനശേരിയിൽ വീട്ടിൽ എ.ആർ. സുജിത്ത്(41), ഗുഡല്ലൂർ വി.പി വീട്ടിൽ, സിദ്ദിഖ്(55), ബത്തേരി ചെട്ടിമൂല, കൊട്ടിലിങ്കൽ വീട്ടിൽ, സുമേഷ് ശിവൻ(35), റിപ്പൺ, പാലങ്കണ്ടി വീട്ടിൽ, പി.എ. ഷാനവാസ്(32), കൊളഗപ്പാറ, കടക്കൽ വീട്ടിൽ, കെ.പി. രാജു(65) എന്നിവരെയാണ് പൊലീസ് സംഘം പിടികൂടിയത്.
11.09.2024 തീയതി വൈകീട്ടോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവടെ പിടികൂടുന്നത്. കിടങ്ങനാട് പച്ചാടിയിലുള്ള ഹോംസ്റ്റേയിലെ റൂമിൽ വെച്ചാണ് ഇവർ പണം വെച്ച് ചീട്ടുകളിച്ചത്. 2,99,340 രൂപയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. എസ്.ഐമാരായ പി.എൻ. മുരളീധരൻ, രാംദാസ്, എസ്.സി.പി.ഒമാരായ ഹംസ, ഷൈജു, സി.പി.ഒമാരായ സജീവൻ, ഡോണിത്ത്, പ്രിവിൻ ഫ്രാൻസിസ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുടിശ്ശികയായ വേതനം ഒരുമിച്ച് നൽകി: മന്ത്രി ശശീന്ദ്രനെ എൻ.സി.പി (എസ് )ബ്ലോക്ക് കമ്മിറ്റി അഭിനന്ദിച്ചു.
Next post സി.പി.എം. ദേശീയ സെക്രട്ടറിസീതാറാം യെച്ചൂരി അന്തരിച്ചു.   
Close

Thank you for visiting Malayalanad.in