മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗവും ഇന്ത്യൻ റുമറ്റോളജി അസോസിയേഷനും സംയുക്തമായി സംസ്ഥാന തല റുമറ്റോളജി സമ്മേളനം സംഘടിപ്പിച്ചു. വയനാട് ജില്ലാ ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയസേനൻ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. രണ്ട് ദിവസങ്ങളായി നടന്ന പരിപാടിയിലെ ആദ്യ ദിനത്തിൽ വിവിധ വിഷയങ്ങളിൽ ഊന്നിയ ക്ളാസുകളും പ്രായോഗിക പരിശീലനവും ഉൾപ്പെട്ടിരുന്നു.
രണ്ടാം ദിനത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ഡോക്ടർമാർ വാതരോഗത്തെ കുറിച്ചുള്ള ഏറ്റവും പുതിയ കണ്ടെത്തലുകളെ കുറിച്ചും ഈ മേഖലയിലെ ചികിത്സയുടെ പുതിയ തലങ്ങളെ കുറിച്ചും വിശദമായി ചർച്ച ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം മുൻ മേധാവിയും ആസ്റ്റർ മിംസ് അക്കാദമി തലവനുമായ ഡോ. പി കെ ശശിധരൻ, കോഴിക്കോട് മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ & റുമറ്റോളജി വിഭാഗം മേധാവി ഡോ. എൻ വി. ജയചന്ദ്രൻ, കൊച്ചിൻ കെയറിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. പദ്മനാഭ ഷെനോയ്,അമേരിക്കയിലെ മിന്നേസോറ്റ യൂണിവേഴ്സിറ്റിയുടെ ശ്വാസകോശ ട്രാൻസ്‌പ്ലാന്റേഷൻ പ്രോഗ്രാം മെഡിക്കൽ ഡയറക്ടർ ഡോ. അനുപം കുമാർ, കോഴിക്കോട് സെന്റർ ഓഫ് റുമറ്റോളജി സീനിയർ കൺസൾട്ടന്റ് ഡോ. വിനോദ് രവീന്ദ്രൻ, തെലങ്കാനയിലെ യശോധ ഹോസ്പിറ്റലിലെ ഡോ. കീർത്തി തലരി, പുതുച്ചേരി ജിപ്മെർ ലെ നേഫ്രോളജി വിഭാഗം മേധാവി ഡോ. ശ്രീജിത്ത് പരമേശ്വരൻ, കോഴിക്കോട് മെഡിക്കൽ കോളേജിലെ റുമറ്റോളജിസ്റ്റ് ഡോ. എം ബി ആദർശ്, തൃശ്ശൂർ അമല മെഡിക്കൽ കോളേജിലെ റുമറ്റോളജി വിഭാഗം മേധാവി ഡോ. പോൾ ആന്റണി എന്നിവർ ക്ളാസുകൾ നയിച്ചു. തുടർന്ന് പോസ്റ്റർ, ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു. ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം മേധാവിയും അഡീഷണൽ മെഡിക്കൽ സൂപ്രണ്ടുമായ ഡോ. അനീഷ് ബഷീർ, ഡോ. സാറാ ചാണ്ടി, ഡോ. ശ്രീലക്ഷ്മി, ഡോ. ദേവപ്രിയ എന്നിവർ സംസാരിച്ചു.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...