മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്ന് വയനാട്ടിൽ

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്ന് (ഞായര്‍) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 ന് ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ കോളനീസ് പദ്ധതി കല്‍പ്പറ്റ ഇന്ദ്രിയ ഹാളില്‍ മന്ത്രി ഉദ്ഘാടനം ചെയ്യും. അഡ്വ. ടി. സിദ്ധീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും പട്ടികവര്‍ഗ വകുപ്പും സി-ഡാക്കും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 11.30 ന് മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ സി.സിയിലും ആവയലിലുമായി നിര്‍മ്മാണം പൂര്‍ത്തിയായ 55 മാതൃക പുനരധിവാസ ഭവനങ്ങള്‍ മന്ത്രി ഗുണഭോക്താക്കള്‍ക്ക് കൈമാറും. ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
*അദ്ധ്യാപക നിയമനം*
സുല്‍ത്താന്‍ ബത്തേരി ഗവണ്മെന്റ് സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിഭാഗത്തില്‍ ഒഴിവുള്ള ഇംഗ്ലീഷ് (ജൂനിയര്‍) അദ്ധ്യാപക തസ്തികകളിലേക്ക് ഒക്ടോബര്‍ 18 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ , ബയോ ഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനായി 10.30 ന് സ്‌ക്കൂളില്‍ ഹാജരാവണം.ഫോണ്‍ : 9447887798.

Leave a Reply

Your email address will not be published. Required fields are marked *

Previous post പനമരം ബ്ലോക്ക് പഞ്ചായത്ത് ഹരിത കര്‍മ്മസേന സംഗമം നടത്തി
Next post കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ ടൂറിസ്റ്റ് ബസിടിച്ച് യാത്രക്കാരി മരിച്ചു
Close

Thank you for visiting Malayalanad.in