ഐസിഡിഎസ് മാനന്തവാടി അഡിഷണൽ പ്രൊജെക്ടിലെ നടക്കൽ അങ്കണവാടിയിൽ വെച്ച് നടത്തിയ പോഷകാഹാര മാസാചരണത്തിൻ്റെ ഭാഗമായി ”ഒരു തൈ നടാം അമ്മയുടെ പേരിൽ” എന്ന പരിപാടി സംഘടിപ്പിച്ചു.
മാനന്തവാടി അഡിഷണൽ സി ഡി പി ഒ ജീജ എം യോഗത്തിന് സ്വാഗതം പറയുഞ്ഞു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി പോഷൻ മാ പരിപാടി ഉദ്ഘാടനം ചെയുകയും ആസ്പിരേഷൻ ബ്ലോക്കായതിനാൽ പോഷൻ മായ്ക്ക് പ്രാധന്യമുണ്ടെന്നും പറഞ്ഞു എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഹമ്മദ്ക്കുട്ടി ബ്രാൻ മുഖ്യ പ്രഭാഷണം നടത്തി. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമത് ഇ.കെ ,എ എൽ എം സി അംഗം ബാലഗോപാലൻ എം കെ എന്നിവർ ആശംസ നേർന്നു..പോഷൻ മാ പ്രതിജ്ഞ എൻ എൻ എം കോഓർഡിനേറ്റർ ശ്രുതിഷ്മ ശിവദാസ് ടി ചൊല്ലി കൊടുത്തു.പരിപാടിയിൽ ഐ സി ഡി എസ് സൂപ്പർവൈസർമാരായ സുജാത പി ഡി,ഉദയ ഒ എ ,പ്രീത പി വി ,സുമിത എം എന്നിവരും അങ്കണവാടി ടീച്ചർമാരും ,എ എൽ എം സി അംഗങ്ങളും, എസ് ടി പ്രൊമോട്ടർമാർ ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. രക്ഷിതാവായ നസീമ എന്ന അമ്മയുടെ പേരിൽ ബ്ലോക്ക് പ്രസിഡണ്ട് ഫല വൃക്ഷ തൈ നട്ടു. ഫല വൃക്ഷ തൈകളായ ഓറഞ്ച്,റംബൂട്ടാൻ, ആത്ത ,ചാമ്പ ,ഒട്ടുമാവ്, പഞ്ചാരനെല്ലി തുടങ്ങിയവയാണ് നട്ടത്.ഐ സി ഡി എസ് സൂപ്പർവൈസർ സുജാത പി ഡി നന്ദി രേഖപ്പെടുത്തി.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...