– 30 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെയാണ് കഞ്ചാവുമായി പിടികൂടിയത്
തിരുനെല്ലി:കർണാടകയിൽ നിന്നും സംസ്ഥാനത്തിലേക്കുള്ള ലഹരികടത്തിലെ പ്രധാന കണ്ണി പോലീസിന്റെ പിടിയില്‍. 30 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെയാണ് കഞ്ചാവുമായി പിടികൂടിയത്. കര്‍ണാടക സ്വദേശി ബൈരക്കുപ്പ, സന്തോഷ്(38)നെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ഓപ്പറേഷന് ആഗിന്റെയും ഡി ഹണ്ടിന്റെയും ഭാഗമായി 31.08.2024 തീയതി രാവിലെ ബാവലിയില്‍ നടന്ന പരിശോധനയിലാണ് ഇയാള്‍ വലയിലാകുന്നത്. കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 10 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. കെ.എ. 09 എം.എച്ച് 9373 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു.
2019-ല്‍ എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ 30 കിലോയിലധികം കഞ്ചാവുമായി വാഹനത്തിൽ വരവേ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് വാഹനം ഉപേക്ഷിച്ച് പ്രതി ഓടിപ്പോവുകയായിരുന്നു. എക്സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവിലായിരുന്ന ഇയാള്‍ക്കതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ എക്സൈസിന് കൈമാറി. കോടതിയില്‍ ഹാരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....