കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ അടിയന്തിര പ്രാധാന്യത്തോടെ നടത്താൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങുളുടെയും നവീകരണ കലശ പ്രവർത്തനങ്ങളുടെയും മുന്നൊരുക്കങ്ങൾ എന്ന നിലയിൽ ക്ഷേത്രത്തിൽ താംബൂല പ്രശ്നം നടത്തി. സുപ്രസിദ്ധ ജ്യോതിഷി അരീകുളങ്ങര ശ്രീ സുരേഷ് പണിക്കരും പൂക്കോട് ശ്രീ കരുണാകരൻ പണിക്കരും കെട്ടങ്ങൽ സുനിൽ പണിക്കരും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി ശ്രീകുമാരൻ നമ്പൂതിരിപ്പാടിന്റെ പൂർണമായ സാന്നിധ്യത്തിൽ ആണ് താംബൂല പ്രശനം നടത്തിയത്.വയനാട്ടിലെ എല്ലാ സമുദായ വിശ്വാസികളുടെയും ക്ഷേമ ഐശ്വര്യത്തിന് വേണ്ടി നിലകൊള്ളുന്ന ദേവതമാരാണ് ഇവിടെ കുടികൊള്ളുന്നതെന്നും ആയതിനാൽ ഈ ദേവതമാരുടെ സങ്കേതം നിലനിർത്തേണ്ടത് വയനാട്ടുകാരുടെ കടമയാണെന്നും പ്രശനചിന്തയിൽ വെളിപ്പെട്ടതായും ജ്യോൽസ്യമാർ അറിയിച്ചു. താംബൂല പ്രശ്നം കേൾക്കുന്നതിനും അഭിപ്രായങ്ങൾ അറിയിക്കുന്നതിനും നാനാജാതി മതസ്ഥരായ നൂറു കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു. ക്ഷേത്രത്തിൽ ഉച്ചക്ക് അന്നദാനവുംനടത്തി. ക്ഷേത്ര സമിതി ഭാരവാഹികളായ, കെ. രാജൻ , എം മോഹനൻ, വി.കെ. ബിജു, എസി. അശോകുമാർ, വി സനിൽകുമാർ ,മോഹൻ പുൽപ്പാറ, കെ.ഡി.. രാജൻ നായർ . മോഹൻകുമാർ, ഗിരീഷ് കൽപ്പറ്റ. എം.കെ. ഗ്രീഷിത്, പി. സുരേഷ്കുമാർ, ചന്ദ്രിക ഗോപാലകൃഷ്ണൻ, രഞ്ജിനി ബാലു,, സുലോചന മണി, ബി വിജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.2024 ഒക്ടോബർ മാസത്തിൽ നവീകരണ കളശപരിപാടികൾ ആരംഭിക്കാനും തീരുമാനിച്ചു
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...