പതിനഞ്ച് പെൺകുഞ്ഞിന് ജന്മം നൽകി: പീഡനം നടത്തിയ പിതാവ് ജയിലിൽ: പീഢനവീരനായ അയൽവാസിക്ക് 40 വർഷം തടവ് ശിക്ഷ. കൽപ്പറ്റ: പതിനഞ്ച് കാരി ഗർഭിണിയായി പ്രസവിച്ച കേസിൽ പിതാവിനെതിരെ കോടതിയുടെ വിചാരണ തുടങ്ങാനിരിക്കെ അയൽവാസിയും പീഡിപ്പിച്ചതായി കണ്ടെത്തൽ. പടിഞ്ഞാറത്തറ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 56 കാരന് കോടതി 40 വർഷവും തടവും വിവിധ വകുപ്പുകളിലായി ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എസ്.എസ്.എൽ.സി. വിദ്യാർത്ഥിനിയായ പെൺകുട്ടി 2023 ഒക്ടോബർ 12നാണ് മാനന്തവാടി ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചു പെൺകുഞ്ഞിന് ജന്മം നൽകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയൽവാസിയായ 56 കാരൻ കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തി. പെൺകുട്ടിയുടെ മൊഴി എടുത്തപ്പോഴാണ് തൻറെ പിതാവും പലവട്ടം ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസിന് മൊഴി നൽകിയത് .പോലീസിന്റെ തുടരന്വേഷണത്തിൽ 15 കാരിയുടെ കുട്ടിയുടെ പിതാവ് സ്വന്തം പിതാവ് തന്നെയാണന്ന് വ്യക്തമായി. ഇതേ തുടർന്ന് 56കാരന് പിന്നാലെ പെൺകുട്ടിയുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പിതാവ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് അടുത്തയാഴ്ച വിചാരണ തുടങ്ങും. ഇതിനിടെയാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അയൽവാസിയുടെ വിചാരണ പൂർത്തിയാക്കി കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയത്. 56 കാരനായ പ്രതി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും എത്രയും വേഗം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി വയനാട് ജില്ലാ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ ) ജഡ്ജി കെ എ ആന്റണി ഷെൽമാൻ പ്രതിയായ 56കാരനെ കുറ്റക്കാരൻ ആണെന്ന് കണ്ടു ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിൽ ആയി 40 വർഷവും ആറുമാസവും തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി നൽകിയിട്ടുള്ളത്. പെൺകുട്ടിയുടെ വീട്ടിൽ വച്ച് തൊട്ടടുത്ത വീടിൻറെ പിറകുവശത്ത് വച്ചും പ്രതിയുടെ വീട്ടിൽ വച്ചും പലതവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ് പടിഞ്ഞാറത്തറ എസ് എച്ച് ആയിരുന്ന ആർ ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.എസ്.ഐ. ജോണി ലിഗറി, അസിസ്റ്റൻ്റ് എസ്.സി.പി.ഒ.മാരായ അനസ് ഉമ്മത്തൂർ, ഗീത, സി.പി.ഒ. ശ്യാമിലി, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അതിവേഗ പ്രത്യേക പോക്സോ കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത പ്രോസിക്യൂഷന് വേണ്ടി ഹാജരായി.സിവിൽ പോലീസ് ഓഫീസർ കെ.കെ. റമീന പ്രോസിക്യൂഷനെ സഹായിച്ചു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...