പഠനോപകരണ കിറ്റ് വിതരണം ചെയ്തു

മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സമഗ്ര യജ്ഞം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലേയും ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് നൽക്കുന്ന സൗജന്യ പഠനോപകരണ കിറ്റ് ഗവ: യുപി: സ്ക്കൂളിൽ വെച്ച് നഗരസഭ വൈസ് ചെയർമാൻ ജേക്കബ്ബ് സെബാസ്റ്റ്യൻ കുട്ടികൾക്ക് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു. കൗൺസിലർ അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥര സമിതി അദ്ധ്യക്ഷൻ വിപിൻ വേണുഗോപാൽ, ഹെഡ്മാസ്റ്റർ വർക്കി മാസ്റ്റർ, അജയൻമാഷ്,ജോസ് മാത്യു എന്നിവർ സംസാരിച്ചു. നഗരസഭയിലെ അഞ്ഞൂറോളം കുട്ടികൾക്കാണ് നഗരസഭ സ്ക്കൂൾ കിറ്റ് നൽകിയത്

Leave a Reply

Your email address will not be published. Required fields are marked *

Previous post 104 -ാം വയസ്സിൽ തോലൻ കുഞ്ഞബ്ദുള്ള ഹാജിക്ക് നാടിൻ്റെ ‘ആയുഷ് ‘ ആദരം
Next post കോഫി ബോർഡ് കർഷകർക്കായി പുതിയ സബ്‌സിഡി പദ്ധതികൾ പ്രഖ്യാപിച്ചു : സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.
Close

Thank you for visiting Malayalanad.in