ശമ്പളമില്ല: കേരള സ്റ്റേറ്റ് ഫോറസ്റ്റ് വാച്ചേഴ്സ് & എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) പ്രക്ഷോഭത്തിലേക്ക്

കൽപ്പറ്റ: : വനം വകുപ്പിൽ ദിവസവേതനക്കാരായ തൊഴിലാളികൾക്ക് ഏഴ് മാസത്തോളമായി വേതനം നൽകാത്ത നിലപാടിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വാച്ചേഴ്സ് & എംപ്ലോയിസ് യൂണിയൻ സിഐടിയുപ്രത്യക്ഷ സമരത്തിലേക്ക്. . വനം വകുപ്പ്മേധാവിക്ക് സംസ്ഥാന കമ്മിറ്റി സമര നോട്ടീസ് നൽകി. സെപ്തംബർ നാലിനകം തൊഴിലാളികളുടെ വേതനവും ഉത്സവബത്തയും സമയബന്ധിതമായി വിതരണം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. സെപ്തംബർ അഞ്ചിന് വകുപ്പ് വകുപ്പ് ആസ്ഥാനത്ത് തൊഴിലാളികൾ പ്രതിഷേധ സമരം സംഘടിപ്പിക്കാനും യോഗത്തിൽ തിരുമാനിച്ചു സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി വാസുദേവൻ. ജനറൽസെക്രട്ടറി കെ എസ് ജ്യോതി. വൈസ് പ്രസിഡണ്ട് എം ലക്ഷ്മണൻ. ജോ : സെക്രട്ടറി എൻ കൃഷ്ണൻകുട്ടി. ട്രഷറർ കള്ളിക്കാട് സുനിൽ, ജില്ലാസെക്രട്ടറി പി.സി സന്തോഷ്,പ്രസിഡൻ്റ് റഷീദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരളം ഇന്ത്യയുടെ ഉത്പാദക ശക്തി കേന്ദ്രമാകും: വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്
Next post അരുണ്‍ ജെ മോഹന്‍ സംവിധാനം ചെയ്ത ‘ചുരുള്‍’ മറ്റന്നാൾ പ്രദര്‍ശനത്തിനെത്തും
Close

Thank you for visiting Malayalanad.in