മാനന്തവാടി:
തൊഴിലില്ലായ്മക്കെതിരെ, മതനിരപക്ഷേ ഇന്ത്യക്കായ് യുവജന മുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നവംബർ മൂന്നിന് സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർത്ഥം നടത്തുന്ന കാൽനട ജാഥ രണ്ട് ദിവത്തെ പര്യടനം പൂർത്തിയാക്കി .ശനിയാഴ്ച വാളാട് മേഖലയിലെ വെണ്മണിയിൽ നിന്നും ജാഥാ ആരംഭിച്ചു.എം രജീഷ് ഉദ്ഘാടനം ചെയ്തു. ജയനാരായണൻ അധ്യക്ഷനായി. കെ ജി അർജുൻ സ്വാഗതം പറഞ്ഞു. തലപ്പുഴ,കണിയാരം എന്നീ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി എരുമത്തെരുവിൽ സമാപിച്ചു. തലപ്പുഴയിൽ രജീഷ് സ്വാഗതം പറഞ്ഞു ടി കെ പുഷ്പ്പൻ അധ്യക്ഷനായി, കണിയാരത്ത് ജിതുൻ സ്വാഗതം പറഞ്ഞു ജോയി കടവൻ അധ്യക്ഷനായി എരുമത്തെരുവിൽ നടന്ന സമാപന പൊതുയോഗം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം പി പി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. അനിൽകുമാർ അധ്യക്ഷനായി. സിനാൻ ഏരുമത്തെരുവ് സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ കെ ആർ ജിതിൻ,വൈസ് ക്യാപ്റ്റൻ അനിഷ സുരേന്ദ്രൻ,മാനേജർ കെ വിപിൻ,വി ബി ബബീഷ് , കെ അഖിൽ, അമൽ ജെയിൻ,വിഷ്ണു, നിരഞ്ജന അജയകുമാർ, സുജിത്ത് സി ജോസ് എന്നിവർ സംസാരിച്ചു. ഇന്നത്തെ പര്യടനം പൂർത്തികരിച്ച് ഗാന്ധി പാർക്കിൽ ജാഥ സമാപിക്കും. പൊതുയോഗം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് കെ എം ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....