മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ വിജയകരമായി മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനവും എം ടി കോഴ്സിന്റെ എട്ടാമത് ബാച്ചിന്റെയും ഒപ്പം ആദ്യ ഹെൽത്ത് ഇൻഫോർമാറ്റിക്സ് കോഴ്സിന്റെ ഉദ്ഘാടനവും എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവഹിച്ചു. ഇതോടെ ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ കോഴ്സ് പൂർത്തിയാക്കിയ ബാച്ചുകളുടെ എണ്ണം 7 ആയി. ആരോഗ്യ മേഖലയിലെ മറ്റ് തൊഴിലവസരങ്ങളെ വച്ച് നോക്കുമ്പോൾ കുറഞ്ഞ യോഗ്യതയിൽ കേവലം 10 മാസം കൊണ്ട് ഒരു മെഡിക്കൽ പ്രൊഫഷണൽ ആകാമെന്നത് മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ കോഴ്സിന്റെ മാത്രം പ്രത്യേകതയാണ്. ചടങ്ങിൽ വൈസ് ഡീൻ ഡോ എപി കാമത്, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ അരുൺ അരവിന്ദ്, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ ഷാനവാസ് പള്ളിയാൽ, കോഴ്സ് ഡയറക്ടറും ഹെൽത്ത് ഇൻഫോർമാറ്റിക്സ് വിഭാഗം സീനിയൻ മാനേജറുമായ ബി എസ് ശിവപ്രകാശ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ, ഹെൽത്ത് ഇൻഫോർമാറ്റിക്സ്, മെഡിക്കൽ കോഡിംഗ് തുടങ്ങിയ കോഴ്സുകളുടെ കൂടുതൽ വിവരങ്ങൾക്ക് 8111881076 എന്ന നമ്പറിൽ വിളിക്കുക.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...