കൽപ്പറ്റ: ടൂറിസം മേഖലയിൽ വയനാട്ടിൽ വൻ മുതൽ മുടക്കിനൊരുങ്ങി യു. ബി.ഡെവലപ്പേഴ്സ്. ബാണാസുര ഡാം പരിസരത്ത് ഒരുങ്ങുന്നത് 150 കോടി രൂപയുടെ ഇൻറർനാഷണൽ ടൂറിസം ടൗൺഷിപ്പ്’. ഉരുൾപൊട്ടൽ ദുരന്തം നേരിട്ട് ബാധിച്ചവർക്ക് വലിയ തോതിൽ തൊഴിലവസരവും സൃഷ്ടിച്ചതായി യു.ബി.ഡെവലപ്പേഴ്സ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഖത്തർ യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരെ ഉൾക്കൊള്ളിച്ചാണ് യു ബി ഡെവലപ്പേഴ്സ് ഇൻറർനാഷണൽ ടൂറിസം ടൗൺഷിപ്പ് പദ്ധതി ആരംഭിക്കുന്നത് പരിസ്ഥിതി സൗഹൃദ നിർമ്മാണ രീതിയിൽ പൂർണ്ണമായും ആധുനികവും ശാസ്ത്രീയവുമായ ആശയങ്ങളും സാങ്കേതികവിദ്യയും അവലംബിച്ചാണ് നടപ്പാക്കുന്നത്. അന്തർദേശീയ കോൺഫറൻസുകൾ, ഡെസ്റ്റിനേഷൻ വെഡിങ്, കോർപ്പറേറ്റ് ഇവന്റുകൾ തുടങ്ങിയവയ്ക്ക് സൗകര്യമൊരുക്കുന്ന ലോകോത്തര നിലവാരമുള്ള ടൗൺഷിപ്പ് ആണ് 150 കോടി രൂപ ചിലവിൽ ബാണാസുരയിൽ ഒരുങ്ങുന്നത്. 100 പേർക്ക് നേരിട്ട് തൊഴിൽ നൽകുന്നതും 200 ഓളം പേർക്ക് പരോക്ഷമായി ജോലി ലഭിക്കുന്നതുമായ പദ്ധതിയാണിത്. വൈദഗദ്ധ്യവും യോഗ്യതയും അനുസരിച്ച് തൊഴിൽ ലഭ്യമാക്കും. ആവശ്യമുള്ളവർക്ക് പരിശീലനവും നൽകി ജോലിക്ക് പ്രാപ്തരാക്കുമെന്ന് യു ബി ഡെവലപ്പേഴ്സ് മാനേജിങ് ഡയറക്ടർ ഉബൈസ് സിദ്ദീഖ് പറഞ്ഞു യു ബി ഡെവലപ്പേഴ്സിന്റെ കേരളത്തിലെ പ്രഥമ പ്രോജക്ട് കൂടിയാണ് ബാണാസുര യിലേത്. യു.എ.ഇയിൽ നിന്നുള്ള അലി ഹസൻ സുലൈമാൻ അൽ ശെഹനി, അബ്ദുല്ല മുഹമ്മദ് അലി അൽ ദങ്കി, റാഷിദ് സഈദ് അബാദ് അൽ ശെഹനി, എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...