കൽപ്പറ്റ: വയനാട് ജില്ലയിൽ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിനായി ഒട്ടനവധി വീടുകൾ നിർമ്മിച്ച് നൽകാൻ സംഘടനകളും വ്യക്തികളും മുന്നോട്ട് വന്നിരിക്കുന്ന സാഹചര്യത്തിൽ ആയതിനുള്ള ഭൂമി കണ്ടെത്തി നൽകുന്ന കാര്യത്തിൽ സർക്കാരിൻ്റെ അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസ്സിയേഷൻ തിരഞ്ഞെടുപ്പ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. യോഗം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീമതി. ആർ. രമ ഉദ്ഘാടനം ചെയ്തു ജില്ലാ ലീഡ് ബാങ്ക് മാനേജർ .ടി.എം. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി പ്രസ്തുത ചടങ്ങിൽ വെച്ച് ഉന്നത വിജയികളെ അനുമോദിച്ചു. യോഗത്തിൽ പ്രസിഡണ്ട് ജൈനൻ.ടി.ഡി.അദ്ധ്യക്ഷത വഹിച്ചു. 2024-26 വർഷത്തേയ്ക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ ഭാരവാഹികളായി ജില്ലാ പ്രസിഡണ്ട് .സുരേഷ് കുമാർ പി.ഡി.സെക്രട്ടറി മാത്യു തോമസ് വൈസ് പ്രസിഡണ്ട് .തോമസ് വർഗ്ഗീസ്. ജോ:’ സെക്രട്ടറി. .മുഹമ്മദ് അക്രത്ത്.ട്രഷറർ .ഉമ്മർ. വി എന്നിവരെ തിരഞ്ഞെടുത്തു.
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...