കടുവയുടെ ആക്രമണത്തിൽ ചത്തു പോയ പശുക്കളുടെ നഷ്ടപരിഹാരവിതരണം ആരംഭിച്ചു . മുളവൻകൊല്ലി രാമചന്ദ്രന് ഒരു ലക്ഷം രൂപയുടെ ചെക്ക് ബഹുമാനപ്പെട്ട എം.എൽ.എ. ഐ സി ബാലകൃഷ്ണനും ഡി.എഫ്.ഒ. യും ചേർന്ന് കൈമാറി. മറ്റ് പശുക്കളുടെയും കിടാരികളുടെയും നഷ്ടപരിഹാരതുക ഒരു മാസത്തിനുള്ളിൽ വിതരണം ചെയ്യും.
പഴൂർ ഫോറസ്റ്റ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കർഷകരും പങ്കെടുത്തു.