ജോയിൻ്റ് കൗൺസിൽ സമ്മേളനം നാളെ കൽപ്പറ്റയിൽ:ഇ.ജെ ബാബു ഉദ്ഘാടനം ചെയ്യും

കൽപ്പറ്റ: ജോയിൻ്റ് കൗൺസിൽ വയനാട് ജില്ലാ സമ്മേളനം നാളെ ( 26/7/24)ന് കൽപ്പറ്റ പൊതുമരത്ത് വകുപ്പ് ഗസ്റ്റ്ഹൗസിലെ സി എ സുരേന്ദ്രൻ നഗറിൽ നടക്കും’. രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്ക് റജിസ്ട്രേഷൻ, 10.30 തിന് പാതകയുർത്തൽ, സമ്മേളത്തിൽ ജില്ലാ സെക്രട്ടറി ടി.ആർ ബിനിൽകുമാർ സ്വാഗതം പറയും. പ്രസിഡൻ്റ് എം പി ജയപ്രകാശ് അധ്യക്ഷത വഹിക്കും. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്യും.പി പി റഷീദ രക്തസാക്ഷി പ്രമേയവും രേഖ സി എം അനുശേ ചന പ്രമേയവും അവതരിപ്പിക്കും. ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.പി ഗോപകുമാർ, നാരായണൻ കുഞ്ഞികണ്ണോത്ത്, എസ് പി സുമോദ്, സംസ്ഥാന കമ്മറ്റി അംഗങ്ങാളയ കെ.എ പ്രേംജിത്ത്, കെ.ആർ സുധാകരൻ എന്നിവർ പ്രസംഗിക്കും.കെ. ഷമീർ പ്രമേയവും ടി.ഡി സുനിൽമോൻ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിക്കും തുടർന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്.സുജിത്ത് കുമാർ പി പി. നന്ദി പറയും

Leave a Reply

Your email address will not be published. Required fields are marked *