ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റ് കർഷകവിരുദ്ധമാണെന്നും ബജറ്റിലൂടെ കൃഷിയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്തു എന്നും കേരള കോൺഗ്രസ് സംസ്ഥാന ഉന്നത അധികാര സമിതി അംഗം കെ എ ആൻറണി കുറ്റപ്പെടുത്തി. ബജറ്റിൽ കർഷകർ പ്രതീക്ഷിച്ചിരുന്ന താങ്ങുവിലകൾ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല കാർഷിക മേഖലയ്ക്ക് മുൻകാലങ്ങളിലെ കാൾ തുക കുറച്ചു മാത്രമാണ് വകയിരുത്തിട്ടുള്ളത്. 2022 – 2023 ൽ കാർഷിക മേഖലയിൽ 4.7% വളർച്ചയുണ്ടായിരുന്നത് 23 -24ൽ 1.47 ശതമാനം ആയി കുറഞ്ഞിട്ടും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് കാർഷിക മേഖലയെ നിലവിൽ നിരാശപ്പെടുത്തി. ബജറ്റിൽ വളത്തിന്റെ സബ്സിഡി 24000 കോടി വെട്ടി കുറച്ചതും കാർഷിക മേഖലയ്ക്ക് തിരിച്ചടിയാകും. വന്യമൃഗ ശല്യവും കാർഷിക മേഖലയിലുള്ള തകർച്ചയും മൂലം ദുരിതമനുഭവിക്കുന്ന ജില്ലയായ വയനാടിനെ പൂർണമായും ബഡ്ജറ്റിൽ അവഗണിച്ചു എന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് കർഷകരെ അവഗണിച്ചു രണ്ടാം കർഷക സമരം നമ്മുടെ രാജ്യത്ത് നടക്കുമ്പോൾ കാർഷികവിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കുവാനോ കർഷകർക്ക് ആശ്വാസം പകരുവാനോ യാതൊരു നടപടിയും ബഡ്ജറ്റിൽ സ്വീകരിച്ചിട്ടില്ല . ടൂറിസം രംഗത്ത് ഏറെ സാധ്യതകൾ ഉള്ള വയനാടിനെ നമ്മുടെ രാജ്യത്തെ പ്രധാന ടൂറിസ്റ്റ് ഹബ്ബായി ഉയർത്തുവാനോ ബദൽ പാതകൾക്ക് തുക കണ്ടെത്തുവാനോ ബഡ്ജറ്റിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നതും ഖേദകരമാണ്. ബജറ്റിൽ ബീഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുത്തത് ഫെഡറലിസത്തിനും ജനാധിപത്യത്തിനും വെല്ലുവിളിയാണ് ഒരിക്കലും ഇത് ഒരു ജനാധിപത്യ ഗവൺമെന്റിന് ഭൂഷണമല്ല എന്നു മാത്രമല്ല അങ്ങേയറ്റം അപമാനകരവും ആക്ഷേപകരവും ആണ്. ഇത് തിരുത്താൻ മോദി ഗവൺമെൻറ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .സംസ്ഥാനത്തിന് ആവശ്യമായ വിഹിതം വാങ്ങിയെടുക്കുവാൻ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന കേന്ദ്ര സഹ മന്ത്രിമാർക്ക് കഴിഞ്ഞില്ല എന്നതും നിരാശാജനകമാണെന്നും കെ എ ആൻറണി ആരോപിച്ചു
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...