കൽപ്പറ്റ ചീഫ് വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ അനാസ്ഥ കാരണം സൈതലവി ചൊക്ലി എന്ന ക്ഷീര കർഷകന്റെ പശു ചത്തതിൽ പ്രതിഷേധിച്ച് ക്ഷീര കർഷകരുടെ നേതൃത്വത്തിൽ കൽപ്പറ്റ ചീഫ് വെറ്റിനറി ഹോസ്പിറ്റൽ ഉപരോധിച്ചു. കർഷകരുടെ കന്നുകാലികൾക്ക് ചികിത്സ ആവശ്യമായി വരുന്ന ഘട്ടത്തിൽ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉപരോധ സമരം നടത്തിയത്. ഈ സ്ഥാപനത്തിലെ ചില ജീവനക്കാരുടെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് ഇതിനുമുമ്പും കർഷകർ സമരം നടത്തിയിരുന്നു. ചീഫ് വെറ്റിനറി ഓഫീസറുടെ ചാർജ് വഹിക്കുന്ന ഡോക്ടർ മനോജുമായി സമരക്കാർ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പശു നഷ്ടപ്പെട്ട ക്ഷീര കർഷകന് നഷ്ടപരിഹാരം നൽകുമെന്നും -കർഷകരുടെ പരാതികൾ പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു.ഉപരോധ സമരം ഐ.എൻ.ടി.യു.സി വയനാട് ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു . പി കെ മുരളി അധ്യക്ഷത വഹിച്ചു ഗിരീഷ് കൽപ്പറ്റ അലവി വടക്കേതിൽ അരുൺ ദേവ് ബിജു കരിമത്തിൽ എം എം മാത്യു ,ബാബു മാത്യു,നാസർ വെങ്ങപ്പള്ളി, എം എം കാർത്തികേയൻ ടി,സാദത്ത് , ഷാജഹാൻ മുണ്ടേരി എന്നിവർ സംസാരിച്ചു.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...