വിത്തെന്ന മഹാത്ഭുതത്തെക്കുറിച്ചാണ് പുതിയ പാഠാവലിയില്‍ വയനാട്ടിലെ പത്മശ്രീ അവാർഡ് ജേതാവായ പൈതൃക നെല്‍ വിത്ത് സംരക്ഷകനെക്കുറിച്ച് ഒരു അധ്യായമുള്ളത്. ഇത് ആദ്യമായാണ് കുട്ടികള്‍ക്ക് പഠിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഒരു പാഠ പുസ്തകത്തില്‍ വയനാട്ടുകാരനായ ഒരു കർഷകൻ ഇടം പിടിക്കുന്നത്.
ചെറുവയല്‍ രാമന്റെ ആത്മകഥയില്‍ നിന്നും അടർത്തിയെടുത്ത ഭാഗങ്ങളാണ് ഇത്തവണ പുതുക്കിയിറങ്ങിയ പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തിയത്. വയനാട്ടില്‍ നിന്നും അന്യം നിന്നുപോയ നൂറില്‍പ്പരം പാരമ്ബര്യ നെല്‍വിത്തുകളില്‍ നിന്നും 32 ഇനത്തെ വരും തലമുറയ്ക്കായി സംരക്ഷിക്കുന്ന രാമന്റെ ജീവിതത്തെയും കുട്ടികള്‍ക്ക് ഇതിലൂടെ തൊട്ടറിയാം.
വിത്തുശേഖരണത്തിന്റെ സൂഷ്മതകള്‍, മുളപൊട്ടുന്ന അത്ഭുതങ്ങള്‍, വിത്തിന്റെ മൂപ്പുകള്‍ എന്നിവയെക്കുറിച്ചെല്ലാം രാമൻ പാഠാവലിയിലൂടെ കുട്ടികളോട് പറയുന്നു. കൃഷി അന്യമാകുന്ന കാലത്തില്‍ ഇവയെ തിരിച്ചുപിടിക്കാൻ പുതിയ തലമുറയില്‍ വിത്തുപാവുകയാണ് ഈ പാഠാവലിയും. കുട്ടികള്‍ പഠിക്കട്ടെ നന്മയുള്ള പുസ്തകങ്ങള്‍. അടിമുടി മാറിയ പുതിയ പാഠപുസ്തകങ്ങളിലെ താളുകള്‍ മറിച്ചു നോക്കി ചെറുവയലിലെ പുല്ലുമേഞ്ഞ വീടിന്റെ ഇറയത്തിരുന്ന് ചെറുവയല്രാമൻ പറയുന്നു. വയലില്‍ ചേറിലിറങ്ങി പണിയെടുക്കാൻ മനസ്സില്ലാത്ത കാലം വരുമ്ബോള്‍ പട്ടിണിയും വരും. വിശക്കുമ്ബോള്‍ അന്നം വേണമെങ്കില്‍ എല്ലാം കാലം തിരുത്തണം. കുട്ടികളിലാണ് പുതിയ പ്രതീക്ഷകള്‍. അവർ വളരട്ടെ മണ്ണിന്റെ മണമറിഞ്ഞും. ഇതാണ് പാഠപുസ്തകത്തിലും ഇടം തേടിയ രാമന് കുട്ടികളോടായും പറയാനുള്ളത്. ഒരോ അധ്യയന വർഷത്തിലും ചെറുവയല്‍ രാമന്റെ പാടത്ത് കൃഷി തുടങ്ങുമ്ബോള്‍ പലസ്ഥലങ്ങളില്‍ നിന്നും കുട്ടികളും എത്താറുണ്ട്. ഞാറ്റുപാട്ടിന്റെ അകമ്ബടിയില്‍ രാമനൊപ്പം ഞാറ് നട്ടും കണ്ടം ചേറാക്കിയും ഒരു കൃഷിക്കാലത്തെയും സമൃദ്ധമാക്കിയാണ് കുട്ടികളുടെയും മടക്കം.
കാലത്തിന്റെ വിത്തുപുര
കാർഷിക പെരുമയുടെ ഓർമ്മകള്‍ സൂക്ഷിക്കുന്നത് പോലെ പോയകാലത്തിന്റെ നെല്‍വിത്തുകളാണ് വയനാട്ടിലെമാനന്തവാടിയിലെ ചെറുവയല്‍ രാമനെന്ന ആദിവാസി കർഷകന്റെ സമ്ബാദ്യം. ചാണകം മെഴുകിയ തറയും പുല്ലുമേഞ്ഞ മേല്‍ക്കൂരയുമുളള വീടിന്റെ വരാന്തയില്‍ വയനാടിന്റെ കാർഷിക പെരുമയറിയാൻ എത്തുന്നവർക്കെല്ലാം തന്റെ കാർഷിക ജീവിതം കൊണ്ട് രാമൻ ഉത്തരം പറയും. തൊണ്ടിയും ചോമാലയും തുടങ്ങി വയനാട്ടില്‍ നിന്നും അനൃമായിപ്പോയ നൂറ്റിയമ്ബതില്പ്പരം നെല്‍വിത്തുകളില്‍ മുപ്പത്തിയഞ്ചോളം നെല്‍വിത്തുകള്‍ ആറുപതിറ്റാണ്ടായി ഈ കർഷകൻ കൃഷിചെയ്ത് സംരക്ഷിക്കുകയാണ്. രാമൻ കാത്തുവെച്ച പൈതൃകങ്ങളുടെ മൂല്യമറിഞ്ഞാണ്
നാടിന്റെ നന്മയും നാട്ടുരുചുയുമുളള തനത് ഭക്ഷണ രീതികളും പാരമ്ബരൃഅറിവുകളുമെല്ലാം ചേർന്ന് ചെറുവയല്‍ കുറിചൃത്തറവാട് വരച്ചിടുന്നത്പോയകാല വയനാടിന്റെ സമൃദ്ധിയാണ്. നെല്‍കൃഷി നഷ്ടമാണ് എന്ന് ആവർത്തിക്കുന്നവർക്കിടയില്‍ ലാഭനഷ്ട കണക്കുകളൊന്നുമില്ലാതെ നെല്‍കൃഷിയുടെ പെരുമ മാത്രമാണ് ഈ മാതൃകാ കർഷകന് പറയാനുളളത്.സ്വന്തം പാടത്തുവിളഞ്ഞ കുത്തരിചോറിന്റെ സ്വാദും സ്വയം പരൃാപ്തവുമായ ഭക്ഷൃസംസ്കാരത്തിന്റെ ശീലങ്ങളുമാണ് രാമനെ പാരമ്ബരൃകർഷകനാക്കുന്നത്.കൃഷി വൃവസായമല്ല ജീവിതം തന്നെയാണെന്നാണ് അനുഭവത്തില്‍ നിന്നും രാമൻ പറയുന്നത്.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...