ഇടതുപക്ഷത്തിന്റെ പരാജയം താൽക്കാലികം മാത്രം : മന്ത്രി എ കെ ശശീന്ദ്രൻ.

. കൽപ്പറ്റ : ലോക് സഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പരാജയം താൽക്കാലികം മാത്രം എന്നും പരാജയ കാരണങ്ങൾ ഇടതുപക്ഷ മുന്നണി പരിശോധിച്ചു അവ തിരുത്തുകയും തീർത്തും ജനക്ഷേമകരമായ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും എൻസിപി-എസ് ജില്ലാ ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് വനം വന്യജീവകുപ്പ് മന്ത്രിയും എൻസിപിഎസ് ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവുംമായ എ കെ ശശീന്ദ്രൻ പറഞ്ഞു. കൽപ്പറ്റ സുബിൻസ് റെസിഡൻസിയിൽ ചേർന്ന്
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ കെ ആർ രാജൻ, പി വി അജ്മൽ, സി എം ശിവരാമൻ, ഓ രാജൻ മാസ്റ്റർ, പ്രേംമാനന്ദൻ കെ ബി ജില്ലാ ബ്ലോക്ക് നേതാക്കളായ ജോണി കൈതമറ്റം, സലീം കടവൻ, അനൂപ് ജോജോ, സാബു എ, പി, നൂറുദ്ദീൻ ടിപി, എം കെ ബാലൻ, മല്ലിക ആർ, കെസി സ്റ്റീഫൻ, ഷിംജിത്ത് പീറ്റർ, ഷൈജു വി കൃഷ്ണ, മമ്മൂട്ടി എളങ്ങോളി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
Next post പത്രസ്വാതന്ത്ര്യത്തിനെതിരേയുള്ള നിയമങ്ങൾ പിൻവലിക്കണം:ജുനൈദ് കൈപ്പാണി
Close

Thank you for visiting Malayalanad.in