പങ്കാളിത്ത പെൻഷൻ പിൻവലിക്കണം : കെ.ആർ.ഡി.എസ്.എ.

മാനന്തവാടി: പുതിയതായി സർവീസിൽ വരുന്ന ജീവനക്കാർക്ക് ഏർപ്പെടുത്തിയ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന: സ്ഥാപിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ കെ.ആർ.ഡി.എസ്.എ. സംസ്ഥാന ജനറൽ സെക്രട്ടറി എം.എം. നജിം ഉത്ഘാടനം ചെയ്തു. കെ.ആർ.ഡി.എസ്.എ. ജില്ലാ വൈസ് പ്രസിഡൻ്റ് പി.പി. റഷീദ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുജിത്ത് കുമാർ പി.പി. സ്വാഗതം പറഞ്ഞു. കെ.ആർ.ഡി.എസ്.എ സംസ്ഥാന പ്രസിഡൻ്റ് ജി. ജയകുമാർ,ജോയൻ്റ് കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗങ്ങളായ വി.ബാലമുരളി, എം.സി.ഗംഗാധരൻ, കെ.ആർ സുധാകരൻ,ജോയൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.എ. പ്രേംജിത്ത്, ജില്ലാ പ്രസിഡൻ്റ് എം.പി.ജയപ്രകാശ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.ജില്ലാ ജോ. സെക്രട്ടറി ഷമീർ കെ നന്ദി പറഞ്ഞു. പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായി പ്രസിഡൻ്റ് പ്രിൻസ് തോമസ്, സെക്രട്ടറി സുജിത്ത് കുമാർ പി.പി., ട്രഷറർ ലിതിൻ ജോസഫ് എന്നിവരെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി ഷമീർ കെ,റഷീദ പി.പി. എന്നിവരെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ കോളനീസ് ഉദ്ഘാടനം നാളെ
Next post പുല്പള്ളി പഞ്ചായത്തിലെ മുഴുവൻ ഇറച്ചി കടകളും അടച്ചുപൂട്ടാൻ ഹൈകോടതി ഉത്തരവ്
Close

Thank you for visiting Malayalanad.in