ജനാധിപത്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കേണ്ടത് എൻ.ഡി.എ ഘടകകക്ഷികളുടെ പ്രധാന ഉത്തരവാദിത്വം : എൻ.സി.പി ( എസ്) വയനാട് ജില്ലാ കമ്മിറ്റി

.
മാനന്തവാടി : മൂന്നാം മോദി സർക്കാർ അധികാരത്തിലേറുമ്പോൾ ഈ ഗവൺമെന്റിനെ താങ്ങിനിർത്തുന്ന പ്രധാന ചാലക ശക്തികളായ തെലുഗ്ദേശം പാർട്ടിയുടെയും ജെഡിയുവിന്‍റെയും പ്രധാന ഉത്തരവാദിത്വമാണ് ഈ ഗവൺമെന്റിനെ ശരിയായ ദിശയിൽ നയിക്കുക എന്നുള്ളത്, ജാതിമത വർഗ്ഗ പരിഗണങ്ങൾ ഇല്ലാതെ എല്ലാവർക്കും തുല്യ നീതിയും സ്വാതന്ത്ര്യവും നടപ്പാക്കുമെന്ന് പരസ്യമായി സത്യപ്രതിജ്ഞ ചെയ്യുന്നവർ അത് ലംഘിക്കുമ്പോൾ ഭരണപക്ഷത്തിരുന്നു കൊണ്ട് തന്നെ പ്രതിപക്ഷം ആകുവാൻ ഇവർക്ക് കഴിഞ്ഞെങ്കിൽ മാത്രമേ എല്ലാ മൂല്യങ്ങളെയും ഭരണഘടനയും വരും നാളുകളിൽ സംരക്ഷിക്കുവാനും ഇന്ത്യയ്ക്ക് യഥാർത്ഥ പുരോഗതി കൈയിരിക്കുവാനും കഴിയുകയുള്ളൂവെന്നും ഇന്ത്യാ സഖ്യം യഥാർത്ഥ പ്രതിപക്ഷം ആയി കൃത്യതയോടെ കൂടി ഭരണപക്ഷത്തിന്റെ തെറ്റായ പ്രവണതകളെ തിരുത്തിയില്ലെങ്കിൽ രാജ്യം അശാന്തിയിലേക്കും അസഹിഷ്ണുതയിലേക്കും നീങ്ങുമെന്നും എൻസിപി- എസ് ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
വയനാട്ടിലെ എം പി സ്ഥാനം രാജിവെക്കുന്ന രാഹുൽ ഗാന്ധി വയനാട്ടിലെ ലക്ഷക്കണക്കിന് ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെയും ഇടതുപക്ഷ സ്ഥാനാർത്ഥി ആനി രാജയുടെ സ്ഥാനാർത്ഥി എന്ന നിലയിൽ രണ്ടുമാസക്കാലം നീണ്ടുനിന്ന അഹോരാത്ര പരിശ്രമങ്ങളെയും വിലകുറച്ച് കാണുകയും അവർ നടത്തിയ യാത്രകളും, വെയിലുകളും, മഴയും എല്ലാം വൃഥാവിലായി ഒരു വനിത എന്ന നിലയിൽ അവർ തീർത്തും രാഹുൽ ഗാന്ധി രാജിവെക്കുന്നതിലൂടെ അവഹേളിക്കപ്പെട്ടതായി യോഗം വിലയിരുത്തി.
എൻസിപി- എസ് രജത ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി മാനന്തവാടി റോയൽ റസിഡൻസിയിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ ബ്ലോക്ക് നേതാക്കളായ സി ടി നളിനാക്ഷൻ, പി പി സദാനന്ദൻ, ജോണി കൈതമറ്റം,ഷൈജു വി കൃഷ്ണ, അനൂപ് ജോജോ, ഷാബു എ പി, നൂറുദ്ദീൻ ടി പി, ബാലൻ എം കെ, സ്റ്റീഫൻ കെ സി , സുദേഷ് മുട്ടിൽ, രാജൻ മൈക്കിൾ, അബ്ദുൽ റഹ്മാൻ, മല്ലിക ആർ, തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൊടും കുറ്റവാളിയെ കാപ്പ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്‌തു: അറസ്റ്റ് ചെയ്തത് സംസ്ഥാനത്തെ കവർച്ചാ സംഘങ്ങളിലെ പ്രധാന കണ്ണിയെ
Next post നർഗീസ് ബീഗത്തിന് ബേബി പോൾ സ്മാരക പുരസ്കാരം സമ്മാനിച്ചു.
Close

Thank you for visiting Malayalanad.in