ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ആസ്തമ ക്ലിനിക് പ്രവർത്തനമാരംഭിച്ചു

മേപ്പാടി: ശ്വാസകോശ രോഗങ്ങൾ കാരണമായും കാലാവസ്ഥ വ്യതിയാനങ്ങൾ കൊണ്ടുള്ള അലർജി കാരണവും ബുദ്ധിമുട്ടുന്ന രോഗികൾക്ക് ആശ്വാസമേകാൻ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ശ്വാസകോശ രോഗവിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആസ്തമ ക്ലിനിക്കിന്റെ ഉദ്ഘാടനം എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവ്വഹിച്ചു. എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പ്രവർത്തിക്കുന്ന പ്രസ്തുത ക്ലിനിക്കിൽ വിദഗ്ധരായ പൾമണോളിസ്റ്റുകളുടെ സേവനം ലഭ്യമായിരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് രോഗ നിർണ്ണയത്തിനും തുടർചികിത്സയ്ക്കുമായി ജൂൺ 27 വരെ നീണ്ടുനിൽക്കുന്ന 999 രൂപയുടെ ഒരു ബഡ്ജറ്റ് പാക്കേജും നിലവിലുണ്ട്.നെഞ്ചിന്റെ എക്സ്-റേ,ശ്വാസകോശത്തിന്റെ പ്രവർത്തനം അളക്കുന്ന സ്പൈറോമെട്രി, ശരീരത്തിലെ അലർജികൾ കണ്ടുപിടിയ്ക്കാനുള്ള സെറം ഐജിഇ, അണുബാധകൾ, വിളർച്ച എന്നിവ കണ്ടുപിടിക്കുന്നതിനു ള്ള സിബിസി, മരുന്നുകളുടെയും മറ്റുമുള്ള അലർജി അറിയാനുള്ള എഇസി പരിശോധന എന്നിവ കൂടാതെ ഒരു ശ്വാസകോശരോഗ വിദഗ്ധന്റെ പരിശോധനയും ഈ പാക്കേജിൽ ലഭ്യമാണ്. പാക്കേജ് ലഭ്യമാകുന്നത് ബുക്കിങ്ങിലൂടെ ലൂടെ മാത്രം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 8111881086 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം പിൻവലിക്കണമെന്ന് ഗുഡ്സ് &ട്രാൻസ്പോർട്ട് യൂണിയൻ സി.ഐ.ടി.യു
Next post ബാലവേല വിരുദ്ധാചരണം ജില്ലാ തല പരിപാടി സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in