ടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം പിൻവലിക്കണമെന്ന് ഗുഡ്സ് &ട്രാൻസ്പോർട്ട് യൂണിയൻ സി.ഐ.ടി.യു

ടിപ്പർ വാഹനങ്ങൾക്ക് രണ്ടു മണിക്കൂറിൽ നിന്ന് മൂന്നു മണിക്കൂറാക്കി സമയ നിയന്ത്രണം ഏർപ്പെടുത്തിയ ജില്ലാ കളക്ടറുടെ തീരുമാനം പിൻവലിക്കണം ഗുഡ്സ് &ട്രാൻസ്പോർട്ട് യൂണിയൻ സിഐടിയു കൽപറ്റ സെക്ടർ കൺവൻഷനും തൊഴിലാട്ടികൾക്കുള്ള മെമ്പർഷിപ്പ് വിതരണവും നടത്തി കൽപ്പറ്റ: വയനാട് മെമ്പർഷിപ്പ് വിതരണോത്ഘാടനം ഗുഡ്സ് ഫെഡറേഷൻ CITU ജില്ലാ സെക്രട്ടറി സി.പി മുഹമ്മദാലി മുതിർന്ന അംഗം ബഷീർ കമ്പളക്കാടിന് കൈമാറി ഏരിയ സെക്രട്ടറികെ.പി റഫീഖ് സ്വാഗതവും മുനീർ കോട്ടത്തറ അദ്ധ്യക്ഷനായി ജില്ലയിൽസ്കൂൾ കോളേജ് പ്രവർത്തി ദിവസങ്ങളിൽ ടിപ്പർ വാഹനങ്ങൾക്കുംടിപ്പിംഗ് മെക്കാനിസം ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ഗതാഗതത്തിന് രാവിലെ 8 30 മുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 5 മണി വരെയും 3 മണിക്കൂർ നിരോധനം ഏർപ്പെടുത്തി ബഹുജില്ലാ കലക്ടർ DCWYD 3334/ 2024M3-6-06-2024 നമ്പർ പ്രകാരം ഉത്തരവിട്ടിരുന്നു ഒരു ദിവസം മൂന്നു മണിക്കൂറാണ് ടിപ്പറുകൾ നിർത്തിയിടേണ്ടി വരുന്നത്ഇതുമൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കൂടാതെ നിർമ്മാണ മേഖലയിൽ ഉണ്ടാക്കുന്ന പ്രതിസന്ധി എല്ലാം കണക്കിലെടുത്തുകൊണ്ട് സർക്കാർ നിർദേശപ്രകാരം 29 /7 /2017 ന് രാവിലെ 9 മണി മുതൽ 10 മണി വരെ ഒരു മണിക്കൂറുംവൈകിട്ട് നാലുമണി മുതൽ 5 മണിവരെ ഒരു മണിക്കൂറും ആയും ദിവസം രണ്ടു മണിക്കൂർ സമയം സർക്കാർ തിരുമാനപ്രകാരം സ്റ്റേറ്റ് പോലീസ് ചീഫ് ഏകീകരിച്ചുകൊണ്ട് ഉത്തരവിറക്കിയത് ഈ ഉത്തരവ് മാറ്റേണ്ട സാഹചര്യം ഇപ്പോൾ ജില്ലയിലില്ല രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 5 മണി വരെ 3 മണിക്കൂർ ആക്കി ജില്ലാകലക്ടർ ഉത്തരവിറക്കിയത് പല ജില്ലകളിലും പല സമയങ്ങളിലായി മണിക്കുറുകളോളo വാഹനങ്ങൾ നിരത്തിൽ നിർത്തി ഇടേണ്ടി വരുന്നു ഒരു വർഷത്തിൽ 1080 മണിക്കൂർ ഈ തിരുമാനം മൂലം വാഹനങ്ങൾ നിരത്തിൽ നിർത്തിയിടേണ്ടി വരും വലിയ സാമ്പത്തീക നഷ്ടവും നിർമാണ മേഖലയിലെ പ്രതിസന്ധിയും കണക്കിലെടുത്തത് കൊണ്ടാണ് സ്റ്റേറ്റ് പോലീസ് ചീഫ് ഉത്തരവിറക്കിയത് നിരത്തുകളിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനുള്ള സംവിധാനമാണ് എർപ്പെടുത്തേണ്ടത് ടിപ്പർ ഒഴിച്ചുള്ള മറ്റ് വാഹനങ്ങൾക്ക് ഒരു നിയന്ത്രണവും ഇല്ലാതെ ഇരിക്കുമ്പോഴാണ് ഇത്തരം നടപടിയുമായി അധികൃതർ മുന്നോട്ട് പോകുന്നത് നിലവിലെ സർക്കാർ തിരുമാനം തുടരണമെന്നും നിലവിലെ 2 മണിക്കുർ സമയ നിയന്ത്രണം 3 മണിക്കൂർ ആക്കി മാറ്റിയ ഉത്തരവ് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭസമരങ്ങൾക്ക് നേതൃത്വം നൽകാൻ യോഗം തിരുമാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post പൂട്ടി കിടക്കുന്ന ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ നടപടി വേണമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോട് ഓൾ കേരള ടുറിസം അസോസിയേഷൻ.
Next post ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ആസ്തമ ക്ലിനിക് പ്രവർത്തനമാരംഭിച്ചു
Close

Thank you for visiting Malayalanad.in