രാഹുൽ ഗാന്ധിയെത്തി: ഉച്ചകഴിഞ്ഞ് കൽപ്പറ്റയിൽ

വോട്ടര്‍മാര്‍ക്ക് നന്ദിപറയാന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍.രാവിലെ കോഴിക്കോട്ട് വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധി മലപ്പുറം എടവണ്ണയില്‍ റോഡ്‌ഷോയ്ക്ക് ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഉച്ചയ്ക്ക് 2.30ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് രാഹുല്‍ ഗാന്ധി വയനാട്ടിലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ഈമാസം 17നകം വയനാട് ,റായ്ബറേലി ലോക്‌സഭാ സീറ്റുകളില്‍ വിജയിച്ച രാഹുല്‍ ഗാന്ധി 2 മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്ന് രാജി വെക്കേണ്ടിവരും. ഇതുവരെയുള്ള സൂചന അനുസരിച്ച് വയനാട് മണ്ഡലം ഒഴിവാക്കുമെന്നാണ് അറിവ്. വയനാട്ടിലെ സ്വീകരണത്തിനു ശേഷം രാഹുല്‍ഗാന്ധി ഈവിഷയത്തില്‍ മനസു തുറക്കുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post 350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻ​ഗേജ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു.
Next post ദക്ഷിണേന്ത്യയിൽ കൂടുതൽ ശാഖകളുമായി ലുലു ഫോറെക്സ് :അങ്കമാലി, സേലം, നാഗർകോവിൽ ശാഖകൾ ഉദ്ഘാടനം ചെയ്തു
Close

Thank you for visiting Malayalanad.in