കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപക മാനേജറും കല്ലോടി സെന്റ് ജോർജ് ഫൊറോനാ പള്ളി വികാരിയും ആയിരുന്ന ഫാദർ മാത്യു കൊല്ലിത്താനത്തെ കല്ലോടിയിലെ റിട്ടയേർഡ് അദ്ധ്യാപക സമൂഹം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഇരുപത്തിരണ്ടാമത് ചരമ വാർഷികത്തോട് അനുബന്ധിച്ചു കല്ലോടി ഉദയാ വായനശാലയിൽ നടത്തിയ അനുസ്മരണ ചടങ്ങ് കല്ലോടി ഫൊറോനാ ചർച്ച് വികാരി ഫാദർ സജി കോട്ടായിൽ ഉത്ഘാടനം ചെയ്തു. ജാതി മത വർഗ ചിന്തകൾക്ക് അതീതമായി തന്റെ ഇടവകയിലെ മുഴുവൻ ജനങ്ങളെയും ഒന്നായി കാണുവാൻ കഴിഞ്ഞ വലിയ മനുഷ്യ സ്നേഹിയും ജനകീയനുമായ ഒരു മാതൃകാ വൈദികൻ ആയിരുന്നു അദ്ദേഹം. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി അവരുടെ വീടുകളിൽ നിത്യ സന്ദർശകനായിരുന്നു കൊല്ലിത്താനത് അച്ഛൻ എന്ന് അദ്ദേഹം അനുസ്മരിച്ചു . കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ യാഥാർഥ്യമാക്കുന്നതിൽ അദ്ദേഹം സഹിച്ച കഷ്ടപ്പാടുകളും ത്യാഗവും അവിസ്മരണീയമാണെന്ന് ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തിയ കല്ലോടി ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമ പ്രിൻസിപ്പൽ ശ്രീ കെ എ ആന്റണി അഭിപ്രായപ്പെട്ടു . കല്ലോടി ഹൈസ്കൂൾ റിട്ടയേർഡ് ടീച്ചേഴ്സ് ഫോറം പ്രെസിഡന്റ് പി എ വർക്കി മാസ്റ്റർ അധ്യഷത വഹിച്ചു. സി റ്റി അബ്രഹം ,എം കെ ജോർജ് , സിസ്റ്റർ ജയാ , പി റ്റി ജോർജ് ,മത്തായി കെ എ ,ഇ യൂ പൈലി ,മത്തായി എൻ യു , ഭാനുമതി എം കെ , അന്നക്കുട്ടി കെ എം , ലിസ്സി മാത്യു , കെ റ്റി ജോസഫ് , പി യു ജോസ് , ജെയിംസ് കെ കെ തുടങ്ങിയവർ പ്രസംഗിച്ചു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...