വയനാട് ലോക് സഭാ മണ്ഡലത്തിലുൾപ്പെടുന്ന തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ നടക്കുന്ന സെൻ്റ് അൽഫോൻസാ സീനിയർ സെക്കൻഡറി സ്കൂളിൽ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നിയോഗിച്ച കൗണ്ടിങ് ഒബ്സർവർ വെങ്കിടേശ്വരലു എത്തി ഒരുക്കങ്ങൾ വിലയിരുത്തി. ജില്ലാ കളക്ടർ ഡോ.രേണു രാജ് സ്വീകരിച്ച് തയ്യാറെടുപ്പുകൾ വിശദീകരിച്ചു. ജില്ലയ്ക്ക് പുറത്തുള്ള നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയമസഭാ മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമും വോട്ടെണ്ണൽ കേന്ദ്രവുമായ ചുങ്കത്തറ മാർത്തോമ്മാ കോളേജിൽ കഴിഞ്ഞ ദിവസം കലക്ടർ സന്ദര്‍ശനം നടത്തി ഒരുക്കങ്ങൾ വിലയിരുത്തുകയും ഉദ്യോഗസ്ഥർക്കാവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. വയനാട് ലോക് സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ സുഗമമാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കലക്ടർ പറഞ്ഞു. വോട്ടെണ്ണുന്നതിന് നിയോഗിച്ച ഉദ്യോഗസ്ഥർക്കും സൂക്ഷ്മ നിരീക്ഷകർക്കുള്ള അന്തിമ പരിശീലനം ഇന്ന് (ജൂൺ 3 ) കളക്ട്രേറ്റിൽ നടക്കും. എ.ആർ.ഒ ബിന്ദു എസ്. ഒ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ റഷീദ് ബാബു . പി, ഡെപ്യൂട്ടി തഹസിൽദാർമാരായ രതീഷ് എൻ.സി. നിസാമുദ്ധീൻ എ, ജയൻ എസ് , ജൂനിയർ സുപ്രണ്ട് രാധാകൃഷ്ണൻ പി, തുടങ്ങിയവർ പങ്കെടുത്തു.
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...