.
കല്‍പ്പറ്റ : വയനാട് ജില്ലാതല ഐ.സി.ഡി.എസ് സെല്ലിലെ സീനിയര്‍ സൂപ്രണ്ട് വി.സി. സത്യന് 31 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ചു. മലപ്പുറം ജില്ലയിലെ ചേറൂര് പാണക്കാട് പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ യതീം ഖാന ഹൈസ്കൂളില്‍ 1993 ജൂലൈ മാസത്തില്‍ ഹൈസ്കൂള്‍ അധ്യാപകനായി സേവനം തുടങ്ങി. 1994 ഡിസംബറില്‍ വയനാട് ജില്ലാ പോലീസ് ഓഫീസില്‍ എല്‍ ഡി ക്ലാര്‍ക്ക് ആയി ജില്ലയിലെത്തിയ സത്യന് 1996 ജൂലൈ മുതല്‍ 2020 ജനുവരി വരെ സാമൂഹ്യനീതി വകുപ്പിലും 2020 ഫെബ്രുവരി മുതല്‍ നാളിതുവരെ വനിതാ ശിശു വികസന വകുപ്പിലും ജോലിചെയ്തു. രണ്ടര വര്‍ഷം മലപ്പുറത്തും ഒന്നരവര്‍ഷം തിരുവനന്തപുരത്തും നാലുമാസം സ്വദേശമായ കോഴിക്കോട് ജില്ലയിലും ജോലി ചെയ്ത സത്യന് തന്റെ 27 വര്‍ഷത്തെ സേവനം വയനാട് ജില്ലയിലാണ് ചെയ്തത്. ഇതില്‍ അഞ്ചുവര്‍ഷം പുനര്‍വിന്യാസം മുഖേന വയനാട് ജില്ലാ പഞ്ചായത്തിലും സേവനം ചെയ്തു. 2021 ഫെബ്രുവരി മാസത്തില്‍ ഗസറ്റഡ് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം ലഭിച്ച് 2021 സെപ്റ്റംബര്‍ മുതല്‍ വിരമിക്കുന്നത് വരെ വയനാട് ജില്ലയിലാണ് ജോലി ചെയ്യുന്നത്. ഈ കാലയളവിനിടയില്‍ 10 മാസം വയനാട് ജില്ല വനിത ശിശു വികസന ഓഫീസറുടെ അധിക ചുമതലയും വഹിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് മുഖേന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭവന നിര്‍മ്മാണത്തിന് അനുവദിക്കുന്ന തുക ഉപയോഗിച്ച് നല്ല രീതിയില്‍ വീട് നിര്‍മ്മിക്കുന്നതിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ സത്യന് ജില്ലാ പഞ്ചായത്തില്‍ ജോലി ചെയ്യുന്ന ഘട്ടത്തില്‍ നിര്‍വഹിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് മുഖേന ഭിന്നശേഷിക്കാര്‍ക്ക് നല്കുന്ന സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടര്‍ മറ്റ് സഹായ ഉപകരണങ്ങള്‍ തൊഴില്‍ ഉപകരണങ്ങള്‍ എന്നിവ അര്‍ഹരായവര്‍ക്ക് കൃത്യമായി ലഭിക്കുന്നതിനും ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട്. പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടര്‍ നല്‍കുന്നതിന് ഫണ്ട് ചെലവഴിച്ച ഘട്ടത്തില്‍ ഏറ്റവും അനുയോജ്യരായവര്‍ക്ക് ലഭിക്കുന്നതിനും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം നടപ്പാക്കിയ എ ഫോര്‍ ആധാര്‍ പദ്ധതിയിലൂടെ അഞ്ചുവയസ്സുവരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ആധാര്‍ ലഭിക്കുന്നതിന് വനിതാ ശിശു വികസന വകുപ്പില്‍ നിന്നും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ അവസരത്തില്‍ ജില്ല ഓഫീസറുടെ ചുമതല വഹിച്ചത് സത്യന് വി സി ആണ്. BBBP ( ബേട്ടി ബച്ചാവോ ബേട്ടി പഡാവോ ) പദ്ധതിയില്‍ വയനാട് ജില്ലയ്ക്ക് ലഭിച്ച ഫണ്ടിന് അനുസൃതമായി അനുയോജ്യമായ പദ്ധതികള്‍ തയ്യാറാക്കി സംസ്ഥാനതല കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുന്നതിന് പ്രവര്‍ത്തനം നടത്തിയ ഘട്ടത്തിലും ഇദ്ദേഹം ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ അധിക ചുമതല വഹിക്കുന്നുണ്ടായിരുന്നു. ജില്ലാ ഭരണകൂടം നല്കിയ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി 2023 24 വര്‍ഷത്തിലെ ഫണ്ട് കാര്യക്ഷമമായി ചെലവഴിക്കുന്നതിലും നേതൃത്വപരമായ പ്രവര്‍ത്തനം സത്യന് കാഴ്ചവെച്ചിട്ടുണ്ട്. കേരള എന്‍ജിഒ അസോസിയേഷന്, കേരള ഗസറ്റഡ് ഓഫീസേര്‍സ് യൂണിയന്, എന്നീ സംഘടനകളുടെ വയനാട് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സര്‍വീസ് സംഘടനകളുടെ കോണ്‍ഫെഡറേഷന്‍ ആയ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് (SETO), യുണൈറ്റഡ് ടീച്ചേര്‍സ് ആന്‍ഡ് എംപ്ലോയീസ് ഫെഡറേഷന് (UTEF) എന്നിവയുടെ ജില്ല ചെയര്മാന് സ്ഥാനവും വഹിച്ചിട്ടുണ്ട്. ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന് (FOSA) വയനാട് ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു റവന്യൂ വകുപ്പില്‍ ചുണ്ടേല്‍ വില്ലേജ് ജീവനക്കാരിയായ സെല്‍ജി പി ആണ് ഭാര്യ റെയില്‍വേ ജീവനക്കാരനായ രോഹിത്, മെഡിക്കല്‍ വിദ്യാര്‍ഥി നവനീത് എന്നിവര്‍ മക്കളാണ്.
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...
#മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമിടപാടിന് സർക്കിളിന്റെ ഡിജിറ്റൽ ഡോളറായ USDC ഇനി മുതൽ ഉപയോഗപ്പെടുത്തും. കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന്...
കല്‍പ്പറ്റ: ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടര വര്‍ഷമായി തുടരുന്ന അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്.പി ..പി .ആലി ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് പദ്ധതി...
പാലക്കാട്.. കല്ലടിക്കോടിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി അപകടത്തിൽ മരിച്ച നാല് വിദ്യാർത്ഥികളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. അപകടത്തിൽ റോഡിലൂടെ നടക്കുകയായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട്...
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം ഇനിയും വൈകിയാല്‍ സംസ്ഥാനവ്യാപകമായി വലിയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. അടിയന്തരമായി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് തുടര്‍നടപടികളിലേക്ക്...