പനമരം: ആസ്പിറേഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രോഗ്രാമിന്റെ ഭാഗമായി പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട 5 ഗ്രാമപഞ്ചായത്തുകളിലെയും പ്ലസ് ടു, എസ്. എസ് എൽ സി. ഫുൾ എ പ്ലസ് നേടിയ 580 വിദ്യാർത്ഥികളെ ഇന്ന് ( ശനി) രാവിലെ 10 മണിക്ക് പുഴയോരം ഓഡിറ്റോറിയത്തിൽ വച്ച്ആദരിക്കും. പരിപാടി വയനാട് അസിസ്റ്റന്റ് കളക്ടർ ഗൗതം രാജ്( ഐ എ എസ്) ഉദ്ഘാടനം ചെയ്യും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണൻ അധ്യക്ഷതവഹിക്കും വയനാട് ജില്ല ജെ.പി.സി ക്ലാസ് നയിക്കും. ആസ്പിറേഷൻ ബ്ലോക്ക് ചാർജ് ഓഫീസർ സി.കെ. അജീഷ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാർ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിക്കും
Related News