വനംവകുപ്പും സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസ് എന്ന സന്നദ്ധ സംഘടനയും സംയുക്തമായി നടത്തിയ സർവേയിൽ നോർത്ത് വയനാട് വനം ഡിവിഷനിലെ 9 ക്യാമ്പുകളിൽ നിന്നുമായി 97 ഇനം തുമ്പികളെ കണ്ടെത്തി. ഇതിൽ 59 ഇനം കല്ലൻത്തുമ്പികളും 38 ഇനം സൂചിത്തുമ്പികളുമാണ്. ഇതേ പ്രദേശത്ത് ദീർഘകാലാടിസ്ഥാനത്തിൽ പഠനം നടത്തിവരുന്ന ഗവേഷകരുടെ കണക്കും ചേർത്ത് നോർത്ത് വയനാട് വനം ഡിവിഷനിൽ കാണുന്ന തുമ്പികളുടെ എണ്ണം 114 ആയി. ഇതിൽ 35 ഇനം തുമ്പികൾ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയാണ്. നീലക്കഴുത്തൻ നിഴൽത്തുമ്പി (Protosticta mortoni), വർണ നിഴൽത്തുമ്പി (Protosticta sexcolorata), വടക്കൻ മുളവാലൻ (Melanoneura bilineata), പൊക്കൻ കടുവ (Acrogomphus fraseri), വിരൽവാലൻ കടുവ (Asiagomphus nilgiricus), നീലഗിരി മലമുത്തൻ (Chlorogomphus campioni), ചൂടൻ പെരുങ്കണ്ണൻ (Macromia irata), മിനാരക്കോമരം (Idionyx galeatus) എന്നിവയാണ് കണ്ടെത്തിയവയിൽ അപൂർവവും പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയുമായ തുമ്പികൾ. മെയ് 24ന് നോർത്ത് വയനാട് ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ കെ. ജെ മാർട്ടിൻ ലോവൽ ഉദ്ഘാടനം ചെയ്ത സർവേ 26ന് ഉച്ചയോടെ സമാപിച്ചു. റേഞ്ച് ഓഫീസർമാരായ രാകേഷ് കെ, സനൂപ് കൃഷ്ണൻ പി. വി, രമ്യ രാഘവൻ, രജിത്ത് പി എന്നിവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകി. പാരിസ്ഥിതിക സൂചകങ്ങളായ തുമ്പികളുടെ നിറസാന്നിധ്യം ഈ വനങ്ങളുടെ മികച്ച ആരോഗ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും തുമ്പികളെ കുറിച്ച് കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ നടക്കേണ്ടതുണ്ടെന്നും ഗ്രീൻ ഇന്ത്യ മിഷൻ കോർഡിനേറ്റർ അൻവർ സി. എസ് അവലോകനയോഗത്തിൽ അഭിപ്രായപ്പെട്ടു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...