മേപ്പാടി :അന്തർദേശീയ വനിതാ ആരോഗ്യ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് മാത്രമായി *ജീവന* എന്ന പേരിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ മെയ് 28 മുതൽ ജൂൺ 28 വരെ നീണ്ടുനിൽക്കുന്ന പ്രത്യേക ഹെൽത്ത് ചെക്ക് അപ്പ് പാക്കേജിന്റെ ഉദ്ഘാടനം ബഹു. വയനാട് ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർവഹിച്ചു. അൾട്രാ സൗണ്ട് സ്ക്രീനിംഗ്, പാപ്സ്മിയർ, ടി എസ് എച്ച് (തൈറോയ്ഡ്), ആർ ബി എസ് (റാണ്ടം ബ്ലഡ് ഷുഗർ), എച്ച് ബി (ഹീമോഗ്ലോബിൻ) എന്നിവ കൂടാതെ സ്ത്രീരോഗ വിഭാഗം ഡോക്ടറുടെ പരിശോധനയും ഉൾപ്പെടെയുള്ള കുറഞ്ഞ നിരക്കിലുള്ള ഈ പാക്കേജിന്റെ കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8111807722 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. ഇതോടൊപ്പം തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ വിവിധ സംഘടനകളും സർക്കാർ ഏജൻസികളുമായി ചേർന്ന് ബോധവൽക്കരണക്ലാസ്സുകളും സംഘടിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ആരോഗ്യ സൂചിക ഉയർത്തുക എന്നതോടൊപ്പം അവരുടെ ആരോഗ്യ സംരക്ഷണത്തിൽ ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനുമാണ് മെയ് 28 ലോക വനിതാ ആരോഗ്യ ദിനമായി ആചരിച്ചുവരുന്നത്.
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...