സുൽത്താൻ ബത്തേരി: ‘വായനക്കാരനും വായനശാലക്കുമൊപ്പം’ എന്ന ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലയിലെ മൂന്നൂറോളം വരുന്ന മുഴുവൻ ലൈബ്രറികൾക്കും ജുനൈദ് കൈപ്പാണി രചിച്ച ഗ്രന്ഥമായ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ സൗജന്യമായി വിതരണം ചെയ്തു. സഹൃദയർ സ്പോൺസർ ചെയ്യുന്ന പുസ്തകത്തിന്റെ കോപ്പി കേരളത്തിലെ പബ്ലിക്ക് ലൈബ്രറികളിലേക്ക് സൗജന്യമായി ലെറ്റ്സ് പബ്ലിഷേഴ്സ്, ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ എത്തിച്ചു നൽകുന്ന ക്യാമ്പയിനാണ് ‘വായനക്കാരനും വായനശാലക്കുമൊപ്പം’ എന്നത്. സുൽത്താൻ ബത്തേരി നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ നടന്ന വയനാട് ജില്ല ലൈബ്രറി കൗൺസിലിന്റെ അക്ഷര പുരസ്കാര സമർപ്പണ ചടങ്ങിൽ വെച്ചാണ് ഗ്രന്ഥകാരൻ ജുനൈദ് കൈപ്പാണി ലൈബ്രറി കൗൺസിൽ ഭാരവാഹികൾക്ക് പുസ്തകങ്ങൾ കൈമാറിയത്.
കഥാകൃത്ത് സുഭാഷ് ചന്ദ്രൻ, പ്രമുഖ ചരിത്രകാരൻ ഒ.കെ ജോണി, നോവലിസ്റ്റ് അർഷാദ് ബത്തേരി, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ടി. ബി സുരേഷ്,വൈസ് പ്രസിഡന്റ് കെ. വിശാലാക്ഷി, സെക്രട്ടറി പി. കെ സുധീർ,സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ രമേശ്, പ്രാദേശിക ചരിത്ര ഗവേഷകൻ ഡോ. ബാവ കെ. പാലുകുന്ന് തുടങ്ങിയവർ സംബന്ധിച്ചു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...