പച്ചിലക്കാട് നശത്തുൽ ഇസ്ലാം മദ്രസ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

പച്ചിലക്കാട്.. പച്ചിലക്കാട് ഖിദ് മത്തുൽ ഇസ്ലാം സംഘം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമ്മാണ പ്രവർത്തനം നടത്തിയ പച്ചിലക്കാട് നശാതുൽ ഇസ്ലാം മദ്രസയുടെ രണ്ടാം നിലയുടെ ഉദ്ഘാടന കർമ്മം പാണക്കാട് സയ്യിദ് ഷഹീർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു മത ഭൗതിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത ഓരോ ദിവസവും വർദ്ധിച്ചു വരികയാണെന്നും ഈ മേഖലയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും, സമസ്ത കേരള വിദ്യാഭ്യാസ ബോർഡും, മഹല്ല് ജമാഅത്ത് കമ്മറ്റികളും വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും തങ്ങൾ പറഞ്ഞു ചടങ്ങിൽ മഹല്ല് ജമാഅത്ത് പ്രസിഡണ്ട് പെരിങ്ങോളൻ ആലിക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. എം.കെ മൊയ്‌ദു ഹാജി. അബ്ദുൽ ഗഫൂർ കാട്ടി. അബ്ദുറഹിമാൻ ഫൈസി നാലകത്ത്. യാസീൻ ബാഖവി.മൊയ്തുട്ടി കാവുങ്ങൽ വരിയിൽ അബ്ദുള്ള. ഫിൽസർ.കോറോത്തല നാസർ. ഉള്ളോടൻ മുഹമ്മദ്. ഷാഫി പിലാച്ചേരി. റനീഷ് കണിയാൻകണ്ടി. അസീസ് സാവാൻ.കെ. സി കുഞ്ഞമ്മദ് ഹാജി മുസ്തഫ കുന്നോത്ത്. കെ സി നവാസ് ഇബ്രാഹിം മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഛായാമുഖി 2024 -വനിതാ സംരംഭക ഉൽപ്പന്ന പ്രദർശന വിപണന മേള തുടങ്ങി
Next post അമൃത മങ്ങാടത്തിൻ്റെ പ്രഥമ കവിതാ സമാഹാരം ‘ഹൃദയസൂര്യന്‍’ പുസ്തകപ്രകാശനം തിങ്കളാഴ്ച
Close

Thank you for visiting Malayalanad.in