കല്പറ്റ: ചുണ്ടേല്‍ സ്വദേശിനി അമൃത മങ്ങാടത്തിന്റെ പ്രഥമ കവിതാസമാഹാരം, ഹൃദയസൂര്യന്‍ കവി കല്പറ്റ നാരായണന്, വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണിക്ക് നല്കി പ്രകാശനം ചെയ്യും. 20ന് തിങ്കളാഴ്ച വൈകീട്ട് 3.30ന് കൈനാട്ടി പത്മപ്രഭ പൊതുഗ്രന്ഥാലയത്തില്‍ നടക്കുന്ന പ്രകാശനം വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ ഉദ്ഘാടനം ചെയ്യും. കഥാകൃത്തും പ്രസാധകനുനായ സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിക്കും. ഡോ. ഷാനവാസ് പള്ളിയാല്‍, ഉസ്മാന് മദാരി, അലി പള്ളിയാല്‍, ഡോ. പി. ശിവപ്രസാദ്, ജോസഫ് പി.എ, ശശി വെള്ളമുണ്ട, മാളവിക ആര്, ശിഖ, ടി.എന്‍. ശ്രീജിത്, ബീന സുരേഷ് സംബന്ധിക്കും. സാഹിത്യ പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്.