08 മെയ് 2024 : ദേവദാസ് ടി . പി (ടെക്നോളജി മീഡിയ സ്പെഷ്യൽ കറസ്പോണ്ടൻ്റ് )
ആഗോള ബ്രാൻഡുകളുടെ ഏറ്റവും പുതിയ ട്രെൻഡുകൾ ഷോയിൽ അവതരിപ്പിക്കും ; കുട്ടികളുടെ റാംപ് വാക്ക് അടക്കം പ്രത്യേക ഷോകളും പരിപാടിക്ക് ഇരട്ടിനിറമേകും.
ബെംഗ്ലൂരു: ലോകത്തെ മുൻനിര ബ്രാൻഡുകളുടെ നൂതന ഫാഷൻ ട്രെൻഡുകൾ അവതരിപ്പിച്ച് , ലുലു ഫാഷൻ വീക്കിന് ബെംഗ്ലൂരു രാജാജി നഗർ ലുലു മാളിൽ തുടക്കമാകുന്നു. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും സിനിമാതാരങ്ങളും അണിനിരക്കുന്ന ഷോ ഫാഷൻ പ്രേമികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുക. മെയ് 10ന് തുടങ്ങി മെയ് 12 വരെ നീളുന്നതാണ് ഷോ. ബെംഗ്ലൂരു ലുലു മാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ലുലു ഫാഷൻ വീക്ക് 2024ന്റെ ലോഗോ പ്രകാശനം ചെയ്തു.
ഫ്ലൈയിങ് മെഷീനുമായി സഹകരിച്ച് ലിവൈസ് അവതരിപ്പിക്കുന്ന ഫാഷൻ വീക്കിൽ ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും ആകർഷകമായ സ്പ്രിങ് സമ്മർ കളക്ഷനുകൾ പ്രദർശിപ്പിക്കും. ഫാഷൻ രംഗത്തെ ആകർഷകമായ സംഭാവനകൾ മുൻനിർത്തി ഫാഷൻ ടൈറ്റിലുകളും, മികച്ച വസ്ത്ര ബ്രാൻഡുകൾക്ക്എക്സ്ക്ലൂസിവ് ഫാഷൻ അവാർഡും സമ്മാനിക്കും. കുട്ടികളെ പങ്കെടുപ്പിച്ചുള്ള പ്രത്യേക ഷോ അടക്കം ആവേശ കാഴ്ചകളും ലുലു ഫാഷൻ വീക്ക് ബെംഗ്ലൂരു പതിപ്പിലുണ്ടാകും. പെപ്പെ ജീൻസ് ലണ്ടൻ, അമുക്തി, പീറ്റർ ഇംഗ്ലണ്ട്, ലൂയിസ് ഫിലിപ്പ്, ക്രോയ്ഡോൺ യുകെ, സിൻ ഡെനിം തുടങ്ങിയ ആഗോള ബ്രാൻുകൾ ഷോയിൽ മുഖ്യഭാഗമാകും. ലിവൈസ്, ഐഡന്റിറ്റി, മധുര ഫാമിലി, പാർക്ക് അവന്യൂ, ക്രിമസൗൺ ക്ലബ്ല്, ബ്ലാക്ക്ബെറീസ്, സെലിയോ, ലിനൺ ക്ലബ്, ക്ലാസിക് പോളോ, ജോക്കി, ബീച്ച് ക്ലബ്, ലിബാസ്, കാപ്രീസ്, മഗ്നോളിയ, വിഐപി, അമേരിക്കൻ ടൂറിസ്റ്റർ, സഫാരി, ജിനി ആൻഡ് ജോണി
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...
#മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമിടപാടിന് സർക്കിളിന്റെ ഡിജിറ്റൽ ഡോളറായ USDC ഇനി മുതൽ ഉപയോഗപ്പെടുത്തും. കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന്...
കല്‍പ്പറ്റ: ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടര വര്‍ഷമായി തുടരുന്ന അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്.പി ..പി .ആലി ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് പദ്ധതി...
പാലക്കാട്.. കല്ലടിക്കോടിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി അപകടത്തിൽ മരിച്ച നാല് വിദ്യാർത്ഥികളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. അപകടത്തിൽ റോഡിലൂടെ നടക്കുകയായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട്...
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം ഇനിയും വൈകിയാല്‍ സംസ്ഥാനവ്യാപകമായി വലിയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. അടിയന്തരമായി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് തുടര്‍നടപടികളിലേക്ക്...