കൽപ്പറ്റ: തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇലക്ഷൻ സ്ക്വാഡ് വയനാട്ടിൽ വ്യാപകമായി ഭക്ഷ്യ കിറ്റുകൾ പിടികൂടി.ജില്ലയിലെ മൂന്ന് സ്റ്റേഷനുകളിൽ കേസ് എടുത്തതായി ജില്ലാ പോലീസ് മേധാവി. കോടതിയുടെ അനുമതിയോടെ നടപടികൾ പോലീസ് നടപടി സ്വീകരിച്ചു വരികയാണന്ന് വരണാധികാരി വയനാട് ജില്ലാ കലക്ടർ ഡോ.രേണു രാജ്. ചിലയിടങ്ങളിൽ വോട്ടിന് സാരിയും വിതരണം ചെയ്തതായി പരാതി. ഇന്നലെ രാത്രി മുതലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്ഷ്യ കിറ്റുകൾ പിടികൂടി തുടങ്ങിയത്. വിതരണം ചെയ്യുന്നതിന് തയ്യാറെടുക്കുന്നതിനിടെ ആദ്യം ബത്തേരിയിലും രാത്രി മാനന്തവാടി കെല്ലൂർ അഞ്ചാം മൈലിലും ഭക്ഷ്യ കിറ്റുകൾ പിടികൂടി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസും തിരഞ്ഞെടുപ്പ് കോഡും ചേർന്ന് കിറ്റുകൾ പിടികൂടിയത്. ഇന്ന് കൽപ്പറ്റ തെക്കുംതറയിലും കിറ്റുകൾ സ്ക്വാഡിലെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മൂന്നിടങ്ങളിൽ നിന്നായി 1767 കിറ്റുകളാണ് പിടികൂടിയത്. ആയിരകണക്കിന് കിറ്റുകൾ വിതരണം നടത്തി കഴിഞ്ഞതായി പരാതി ഉയർന്നിട്ടുണ്ട്. കൽപ്പറ്റ, വെള്ളമുണ്ട, ബത്തേരി എന്നീ സ്റ്റേഷനുകളിൽ കേസുണ്ടന്നും തിരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് കോടതിയുടെ അനുമതിയോടെ നടപടി സ്വീകരിച്ചു വരുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കിറ്റുകൾ വിതരണം ചെയ്യുന്നതിനെതിരെ എൽ.ഡി.എഫും യു.ഡി.എഫും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട് .പരാതികൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടന്നും കോടതിയുടെ അനുമതിയോടെ പോലീസ് തുടർ നടപടികൾ സ്വീകരിക്കുമെന്നും വരണാധികാരി കൂടിയായ ജില്ലാ കലക്ടർ ഡോ.രേണു രാജ് പറഞ്ഞു. ഭക്ഷ്യ കിറ്റുകൾ കൂടാതെ വോട്ടർമാരെ സ്വാധീനിക്കാൻ സാരികളും വിതരണം ചെയ്താതായും ആരോപണമുയർന്നിട്ടുണ്ട്. കൽപ്പറ്റയിലെ ഒരു ടെക്സ്റ്റയിൽസിൽ നിന്ന് നൂറ് കണക്കിന് സാരി ചിലരെത്തി വാങ്ങി കൊണ്ടുപോയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....