മാനന്തവാടി: കണ്ണൂർ – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന
പാൽച്ചുരം ചുരത്തിൽ ആശ്രമം ജംഗ്ഷന് സമീപം ലോറി മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. മറ്റൊരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശികളായിരുന്നു ലോറിയിലുണ്ടായിരുന്നത്.
ഇലക്ട്രിക് ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു. . ചുരം വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മണിക്കൂറുകൾക്കുള്ളിൽ ഭാഗികമായി ഗതാഗതം പുന:സ്ഥാപിച്ചു.