മേപ്പാടി : ജാതിപ്പേര് വിളിച്ച് യുവാവിനെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങിയ പ്രതിയെ മൂന്ന് വർഷങ്ങൾക്കു ശേഷം കോഴിക്കോട് വിമാനത്താവളത്തിൽ വച്ച് മേപ്പാടി പോലീസ് പിടികൂടി. മേപ്പാടി നെല്ലിമുണ്ട ചേരിൽ വീട്ടിൽ മുഹമ്മദ് ഫെസ്ബിലി (33)നെയാണ് നാട്ടിലേക്ക് തിരികെ വരുന്ന വഴി പോലീസ് പിടികൂടിയത്. 2021-ലാണ് പരാതിക്കാരനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും തടഞ്ഞു വച്ച് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ജാമ്യമെടുത്ത ശേഷം കോടതി നടപടികളിൽ സഹകരിക്കാതെ ഇയാൾ വിദേശത്തേക്ക് മുങ്ങിയത്. പ്രതി കോടതിയിൽ ഹാജരാവാത്തതിനെ തുടർന്ന് മേപ്പാടി പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും രാജ്യത്തെ എല്ലാ എയർപോർട്ടുകളിലേക്കും അയച്ചു നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഫെസ്ബിൽ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയിട്ടുണ്ടെന്ന ഇമിഗ്രേഷൻ വിങ്ങിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേപ്പാടി പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാൾ വിദേശത്ത് സ്റ്റോർ കീപ്പർ ആയി ജോലി ചെയ്തു വരികയായിരുന്നു. നിലവിൽ മറ്റൊരു കേസിൽ കൂടി ഇയാൾക്ക് വാറന്റ് ഉണ്ട്.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....