റിയാസ് മൗലവി വധക്കേസ് വിധി: വിദ്വേഷ പ്രചരണം നടത്തുന്നവർക്ക് എതിരെ കർശന നടപടിയുമായി പോലീസ്.

കാസറഗോഡ് : റിയാസ് മൗലവി വധക്കേസ് വിധിയെ തുടർന്ന് സാമൂഹികമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കും, പങ്കുവെക്കുന്നർക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്. സാമൂഹികമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തുമെന്നും കേരളാ പൊലിസ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പള്ളിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകരായ മൂന്ന് പ്രതികളെയും കോടതി വെറുതെവിട്ടിരുന്നു. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് മുന്നറിയിപ്പുമായി പൊലിസ് രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സംസ്ഥാന അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കി
Next post സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ ജൂനിയർ ഗേൾസ് ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബുവിന് ഒന്നാം സ്ഥാനം
Close

Thank you for visiting Malayalanad.in