സംസ്ഥാന അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കി

കല്പറ്റ : ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ സംസ്ഥാന അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കി. ഇതിനായി 24 മണിക്കൂറും പിക്കറ്റ് പോസ്റ്റ്‌, പോലീസ് പട്രോളിംഗ് എന്നിവ സജീവമാക്കി. ഇതിനോടനുബന്ധിച്ച് പെരിക്കല്ലൂർ കടവ് ഭാഗങ്ങളിൽ പോലീസ് നിരീക്ഷണം ഉറപ്പു വരുത്തുന്നതിനായി അഡിഷണൽ എസ്.പി വിനോദ് പിള്ളയുടെ നേതൃത്വത്തിൽ സന്ദർശിച്ച് പോലീസ് ഉദ്യോഗസ്ഥർക്കുള്ള മാർഗനിർദ്ദേശങ്ങൾ നൽകി. സുൽത്താൻ ബത്തേരി ഡി.വൈ.എസ്. പി കെ.കെ അബ്ദുൾ ശരീഫ്, പുൽപള്ളി ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി.സുഭാഷ്, സബ് ഇൻസ്‌പെക്ടർ സി.ആർ മനോജ്‌ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭാര്യാസഹോദരിയെ കൊലപ്പെടുത്താൻ ശ്രമം; മിനിട്ടുകൾക്കുള്ളിൽ സ്ഥലത്തെത്തിയ പോലീസ് യുവതിക്ക് രക്ഷകരായി – യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
Next post റിയാസ് മൗലവി വധക്കേസ് വിധി: വിദ്വേഷ പ്രചരണം നടത്തുന്നവർക്ക് എതിരെ കർശന നടപടിയുമായി പോലീസ്.
Close

Thank you for visiting Malayalanad.in