പനമരം: വേങ്ങരംകുന്ന് കോളനിയിൽ യുവതിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച വിവരമറിഞ്ഞ് മിനിട്ടുകൾക്കുള്ളിൽ സ്ഥലത്തെത്തിയ പനമരം പോലീസ് കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന യുവതിയെ. കഴുത്തിനു ഗുരുതര പരിക്കേറ്റ യുവതിയെ സമയം പാഴാക്കാതെ ഉടൻ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ച് പോലീസ് രക്ഷകരായി. സംഭവത്തിൽ അഞ്ചുകുന്ന്, വേങ്ങരംകുന്ന് കോളനിയിലെ കണ്ണനെ(27) ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ വി. സിജിത്തും സംഘവും അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ കണ്ണന് ഭാര്യാ സഹോദരിയായ ശാന്ത (45)യുമായി വഴക്കുണ്ടാക്കി അടക്കാ കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കണ്ണൻ കോളനിയിലെ സ്ഥിരം പ്രശ്നക്കാരനാണ്, ഇയാൾ മുൻപ് കൊലപാതകമുൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്. എസ്.ഐ കെ. ദിനേശന്, എസ്.സി.പി.ഒ അബ്ദുൾ അസീസ്, സി പി ഒ വിനായകന്, രതീഷ് ശേഖര്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....