കല്‍പ്പറ്റ: കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ്, ബേക്കല്‍, മേല്‍പറമ്പ് സ്റ്റേഷനുകളില്‍ മാല പറിക്കല്‍, എന്‍.ഡി.പി.എസ്് ഉള്‍പ്പെടെയുള്ള പതിനഞ്ചോളം കേസുകളില്‍ പ്രതിയായ കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെ തിരുനെല്ലി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പിടികൂടി. കാസര്‍ഗോഡ്, കീഴുര്‍, ഷംനാസ് മന്‍സില്‍, മുഹമ്മദ് ഷംനാസ് (31)നെയാണ് പിടികൂടിയത്. 22.03.2024 തീയതി ഉച്ചയോടെയാണ് തൃശിലേരി, ബാവലി ടൗണിലുള്ള ആല്‍മര ചുവട്ടില്‍ നിന്നും പോലീസ് ഇയാളെ പിടികൂടുന്നത്. പരിശോധനക്കിടെ ഇയാളില്‍ നിന്ന് എട്ടു ഗ്രാം കഞ്ചാവും സ്വര്‍ണമാലയുടെ കഷ്ണവും പോലീസ് കണ്ടെത്തി. തുടര്‍ന്ന്, നടത്തിയ ചോദ്യം ചെയ്യിലിലാണ് നിരന്തര കുറ്റവാളിയെ തിരിച്ചറിയുന്നത്. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ആളാണ്. ഉത്സവങ്ങള്‍ കേന്ദ്രീകരിച്ച് മാല പറിക്കല്‍ ശീലമാക്കിയ ഇയാള്‍ വള്ളിയൂര്‍ക്കാവ് പരിസരത്തേക്കാണ് വന്നിരുന്നത്.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....