വയനാട്ടിൽ വിനോദ സഞ്ചാരി ഷോക്കേറ്റ് മരിച്ചു.

വിനോദ സഞ്ചാരി ഷോക്കേറ്റ് മരിച്ചു. മേപ്പാടി കുന്നമ്പറ്റ സിത്താറം വയലിലുള്ള മൗണ്ട് വ്യൂ റിസോർട്ടിൽ വിനോദ സഞ്ചാരി ഷോക്കേറ്റ് മരിച്ചു.തമിഴ്‌നാട് ദിണ്ടിക്കൽ സ്വദേശി ബാലാജി (21) ആണ് മരിച്ചത്.വിനോദ സഞ്ചാരികളായെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘത്തിൽപ്പെട്ടയാളാണ്. കഴിഞ്ഞ ദിവസം രാത്രി 7 മണിക്കായിരുന്നു സംഭവം.അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.സ്വിമ്മിങ്ങ് പൂളിൻ്റെ ഹാന്റ് റെയിലിൽ നിന്നാണ് ഷോക്കേറ്റത്.
എന്നാണ് വിവരം. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.മേപ്പാടി പോലീസ് കേസ്സെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *