കൽപ്പറ്റ: ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ ഇ. ഡി യെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ ദേശവ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്പറ്റ കളക്ടറേറ്റിന് മുന്നിലേക്ക് പ്രതിഷേധ മാർച്ചും തുടർന്ന് ഹൈവേ ഉപരോധവും നടത്തി. പാർട്ടി നേതാക്കളെ വിലക്കെടുക്കാനും, ഭീഷണിപ്പെടുത്തി ബിജെപി പാളയത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പരാചയപ്പെട്ടപ്പോൾ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബി ജെ പി സർക്കാർ കള്ളക്കേസുകൾ എടുത്ത് തുറങ്കിൽ അടക്കുകയാണ് മോഡിയും അമിത് ഷായും കൂട്ടരും ചെയ്ത് കൊണ്ടിരിക്കുന്നത് എന്ന് ജില്ലാ പ്രസിഡൻ്റ് ഡോ. എ.ടി. സുരേഷ് പറഞ്ഞു. തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ പരാജയ ഭീതി കാരണം ബിജെപി ചെയ്യുന്ന ജനാധിപത്യ വിരുദ്ധമായ ഇത്തരം പ്രവർത്തികൾ രാജ്യത്തിന് അപകടമാണ്. ഡൽഹി മന്ത്രിമാർ ആയിരുന്ന സത്യേന്ദ്ര ജെയിൻ, മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എം പി എന്നിവരെ തുറുങ്കിൽ അടച്ചതും ഓരോ തിരഞ്ഞെടുപ്പുകൾ അടുത്ത സമയത്തായിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ശേഷം കെജ്രിവാളിനെ അറസ്റ്റ് ചെയ്തതും ബിജെപി ആം ആദ്മി പാർട്ടിയെ ഭയപ്പെടുന്നത് കൊണ്ടാണ്.നേതാക്കളെ തുറുങ്കിൽ അടച്ച് പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഭീരുക്കളുടെ കൂട്ടമായി ബിജെപി മാറി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേതാക്കളെ തുറങ്കിൽ അടച്ചാൽ പാർട്ടിയെ ഇല്ലാതാക്കാൻ കഴിയും എന്ന ബിജെപി യുടെ നേതാക്കൾ പഞ്ചാബ് തിരഞ്ഞെടുപ്പ്, ഗുജറാത് തിരഞ്ഞെടുപ്പ്, ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പ്, ചണ്ഡീഗഡ് തിരഞ്ഞെടുപ്പ് ഫലങ്ങൾ ഓർക്കുന്നത് നന്നായിരിക്കും. ഈ സമയത്തൊക്കെ പാർട്ടി നേതാക്കളെ തുറുങ്കിൽ അടച്ചിട്ടും പാർട്ടി ഒരു പടി പോലും പിന്നോട്ട് പോകാതെ മുന്നേറിയിട്ടെ ഉള്ളൂ. കെജ്രിവാളിൻ്റെ അറസ്റ്റിലൂടെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ പരാചയപ്പെടുത്താൻ സാദിക്കും എന്ന മോഡിയുടെയും കൂട്ടരുടെയും മോഹങ്ങളും തകർന്നടിയും. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ബിജെപി നീക്കങ്ങൾ തിരിച്ചറിഞ്ഞ് തിരഞ്ഞെടുപ്പിൽ പൊതുജനങ്ങൾ മറുപടി നൽകണമെന്നും, കള്ളക്കേസുകൾ കൊണ്ട് പാർട്ടി നേതാക്കളെ തുറുങ്കിൽ അടച്ചാൽ പാർട്ടിയെ തകർക്കാൻ സാധിക്കില്ല എന്നും ജയിലറകൾ ഞങ്ങൾക്ക് ഭയമില്ല എന്നും ഭാരവാഹികൾ അറിയിച്ചു.
രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ജില്ലാ പ്രസിഡണ്ട് ഡോ സുരേഷ് എ ടി ഉദ്ഘാടനം ചെയ്തു. മുജീബ് റഹ്മാൻ അഞ്ചുകുന്ന് എം ഡി തങ്കച്ചൻ ജേക്കബ് കുംബ ളേരി. ഇ വി തോമസ്. ഗഫൂർ കോട്ടത്തറ എന്നിവർ സംസാരിച്ചു ബേബി തയ്യിൽ സ്വാഗതവും പോൾസൺ അമ്പലവയൽ,നന്ദിയും പറഞ്ഞു ഉപരോധസമരത്തിന് മനു മത്തായി, രത്ന കെ എം ബാബു തച്ചറോത് അഗസ്റ്റിൻ റോയ് മേപ്പാടി എന്നിവർ നേതൃത്വം നൽകി..
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....